ഒ​ബാ​മ ദ​മ്പ​തി​ക​ളെ കു​ര​ങ്ങ​ന്മാ​രാ​യി ചി​ത്രീ​ക​രി​ച്ചു;ട്രം​പി​നെ​തി​രേ പ്ര​തി​ഷേ​ധം ശ​ക്തം

വാ​ഷിം​ഗ്ട​ൺ ഡി​സി: മു​ൻ അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ബ​രാ​ക് ഒ​ബാ​മ​യെ​യും ഭാ​ര്യ മി​ഷേ​ൽ ഒ​ബാ​മ​യെ​യും കു​ര​ങ്ങ​ന്മാ​രാ​യി ചി​ത്രീ​ക​രി​ക്കു​ന്ന വീ​ഡി​യോ പ​ങ്കു​വ​ച്ച പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ ന​ട​പ​ടി​ക്കെ​തി​രേ വ്യാ​പ​ക പ്ര​തി​ഷേ​ധ​വു​മു​യ​രു​ന്നു. ട്രം​പി​ന്‍റെ സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്‌​ഫോ​മാ​യ ട്രൂ​ത്ത് സോ​ഷ്യ​ലി​ൽ ആ​ണു വീ​ഡി​യോ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്.

ഏ​ക​ദേ​ശം ഒ​രു മി​നി​റ്റ് ദൈ​ർ​ഘ്യ​മു​ള്ള വീ​ഡി​യോ​യി​ൽ, 2020ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​ട്ടി​മ​റി ന​ട​ന്നു​വെ​ന്ന പ​ഴ​യ ആ​രോ​പ​ണ​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. വീ​ഡി​യോ​യു​ടെ അ​വ​സാ​ന ഭാ​ഗ​ത്താ​ണ് ഒ​ബാ​മ ദ​മ്പ​തി​ക​ളു​ടെ മു​ഖം കു​ര​ങ്ങ​ന്മാ​രു​ടെ ശ​രീ​ര​ത്തി​ൽ എ​ഡി​റ്റ് ചെ​യ്ത് ചേ​ർ​ത്തി​രി​ക്കു​ന്ന​ത്. “ദ ​ല​യ​ൺ സ്ലീ​പ്‌​സ് ടു​നൈ​റ്റ്’ എ​ന്ന ഗാ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണു ദൃ​ശ്യ​ങ്ങ​ൾ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ത്.

പ്ര​തി​ഷേ​ധ​വു​മാ​യി ഡെ​മോ​ക്രാ​റ്റു​ക​ൾ
ട്രം​പി​ന്‍റെ ന​ട​പ​ടി അ​ങ്ങേ​യ​റ്റം അ​റ​പ്പു​ള​വാ​ക്കു​ന്ന​താ​ണെ​ന്ന് കാ​ലി​ഫോ​ർ​ണി​യ ഗ​വ​ർ​ണ​ർ ഗാ​വി​ൻ ന്യൂ​സം പ്ര​തി​ക​രി​ച്ചു.എ​ല്ലാ റി​പ്പ​ബ്ലി​ക്ക​ൻ നേ​താ​ക്ക​ളും ട്രം​പി​ന്‍റെ പ്ര​വൃ​ത്തി​യെ ത​ള്ളി​ക്ക​ള​യ​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.ട്രം​പി​ന്‍റെ അ​നു​യാ​യി​ക​ൾ വം​ശീ​യ​വാ​ദി​ക​ളാ​ണെ​ന്നും അ​മേ​രി​ക്ക​ൻ ച​രി​ത്ര​ത്തി​ലെ ഒ​രു ക​റു​ത്ത പാ​ടാ​യി ട്രം​പ് അ​വ​ശേ​ഷി​ക്കു​മെ​ന്നും ബ​രാ​ക് ഒ​ബാ​മ​യു​ടെ മു​ൻ ഉ​പ​ദേ​ഷ്ടാ​വ് ബെ​ൻ റോ​ഡ്‌​സ് വി​മ​ർ​ശി​ച്ചു.

പ്ര​തി​ക​ര​ണ​വു​മാ​യി വൈ​റ്റ് ഹൗ​സ്
ആ​രോ​പ​ണ​ങ്ങ​ളെ വൈ​റ്റ് ഹൗ​സ് ത​ള്ളി​ക്ക​ള​ഞ്ഞു. ഇ​തൊ​രു ഇ​ന്‍റ​ർ​നെ​റ്റ് മീം ​മാ​ത്ര​മാ​ണെ​ന്നും ട്രം​പി​നെ വ​ന​രാ​ജാ​വാ​യും ഡെ​മോ​ക്രാ​റ്റു​ക​ളെ “ല​യ​ൺ കിം​ഗ്’ സി​നി​മ​യി​ലെ ക​ഥാ​പാ​ത്ര​ങ്ങ​ളാ​യു​മാ​ണ് ചി​ത്രീ​ക​രി​ച്ചി​രി​ക്കു​ന്ന​തെ​ന്നും പ്ര​സ് സെ​ക്ര​ട്ട​റി ക​രോ​ലി​ൻ ലെ​വി​റ്റ് പ​റ​ഞ്ഞു. മു​ൻ​പും എ​ഐ സാ​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ച്ച് ഒ​ബാ​മ ജ​യി​ലി​ൽ കി​ട​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ ട്രം​പ് പ​ങ്കു​വ​ച്ചി​രു​ന്നു.

Related posts

Leave a Comment