സ​ഹ​യാ​ത്രി​ക​യാ​യ കൂ​ട്ടു​കാ​രി​ക്കൊ​രു സ​ർ​പ്രൈ​സ്: ഗ​ർ​ഭി​ണി​യാ​യ യാ​ത്ര​ക്കാ​രി​ക്ക് ട്രെ​യി​നി​നു​ള്ളി​ൽ ബേ​ബി ഷ​വ​ർ ന​ട​ത്തി യാ​ത്ര​ക്കാ​ർ; വൈ​റ​ലാ​യി വീ​ഡി​യോ

ക​ഴി​ഞ്ഞ കു​റ​ച്ച് ദി​വ​സ​ങ്ങ​ളാ​യി ട്രെ​യി​നി​ലെ ഭ​ക്ഷ​ണ​ത്തി​ന്‍റേ​യും വൃ​ത്തി​യു​ടേ​യു​മൊ​ക്കെ വീ​ഡി​യോ ആ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ച​ർ​ച്ച. ട്രെ​യി​നി​ലെ നെ​ഗ​റ്റീ​വ് വാ​ർ​ത്ത​ക​ൾ​ക്കി​ട​യി​ൽ നി​ന്നും മ​റ്റൊ​രു പോ​സി​റ്റീ​വ് വാ​ർ​ത്ത​യാ​ണ് ഇ​പ്പോ​ൾ വ​രു​ന്ന​ത്. വ​ള​കാ​പ്പ് അ​ഥ​വാ ബേ​ബി ഷ​വ​ർ ന​ട​ത്തു​ന്ന​ത് ഇ​പ്പോ​ൾ കു​റ​ച്ച് കാ​ല​ങ്ങ​ളാ​യി ട്രെ​ൻ​ഡ് ആ​ണ്. മും​ബൈ ലോ​ക്ക​ലി​ൽ സ​ഹ​യാ​ത്രി​ക​രാ​യ കു​റേ ന​ല്ല മ​നു​ഷ്യ​ർ ത​ങ്ങ​ളു​ടെ കൂ​ടെ എ​ന്നും യാ​ത്ര ചെ​യ്യു​ന്ന ഗ​ർ​ഭി​ണി​യാ​യ കൂ​ട്ടു​കാ​രി​ക്ക് ബേ​ബി ഷ​വ​ർ ന​ട​ത്തി. ഇ​തി​ന്‍റെ വീ​ഡി​യോ സോ​ഷ​അ​യ​ൽ മീ​ഡി​യ​യി​ൽ ഇ​പ്പോ​ൾ ത​രം​ഗ​മാ​യി മാ​റി.

എ​ന്നും യാ​ത്ര ചെ​യ്യു​ന്ന മി​നി​കോ​ച്ച് പി​ങ്കും വെ​ളു​പ്പും ക​ല​ർ​ന്ന ബ​ലൂ​ണു​ക​ളാ​ൽ അ​ല​ങ്ക​രി​ക്ക​പ്പെ​ട്ടു. അ​മ്മ​യാ​കാ​ൻ പോ​കു​ന്ന സ​ഹ​യാ​ത്ര​ക്കാ​രി​ക്ക് കൂ​ട്ടു​കാ​ർ അ​തി​മ​നോ​ഹ​ര​മാ​യ ബേ​ബി ഷ​വ​ർ ന​ട​ത്തി. മോം ​ടു ബി ​എ​ന്നെ​ഴു​തി​യ ചാ​ർ​ട്ട് അ​വ​ളെ ധ​രി​പ്പി​ച്ചു. യാ​ത്ര​ക്കാ​രി​ൽ ചി​ല​ർ ച​ന്ദ​ന​വും സി​ന്ദൂ​ര​വും നെ​റ്റി​യി​ൽ തൊ​ട്ടു കൊ​ടു​ത്തു. പ​ല​രും അ​നു​ഗ്ര​ഹ വാ​ഴ്ത്തു​ക​ളാ​ൽ അ​വ​ൾ​ക്ക​രി​കി​ലെ​ത്തി.

സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ വൈ​റ​ലാ​യ​തോ​ടെ നി​ര​വ​ധി ആ​ളു​ക​ളാ​ണ് ക​മ​ന്‍റു​മാ​യി എ​ത്തി​യ​ത്. ഇ​ത് മും​ബൈ ലോ​ക്ക​ലി​ൽ മാ​ത്രം കാ​ണാ​നി​ട​യാ​കു​ന്ന കാ​ര്യ​മാ​ണ്. യാ​ത്ര​ക​ളി​ൽ മാ​ത്രം ക​ണ്ടു​മു​ട്ടു​ന്ന ആ​ളു​ക​ൾ ചി​ല​പ്പോ​ൾ ന​മ്മു​ടെ മ​ന​സും കീ​ഴ​ട​ക്കാ​റു​ണ്ട്. അ​തി​നു​ത്ത​മ ഉ​ദാ​ഹ​ര​ണ​മാ​ണ് ഈ ​വീ​ഡി​യോ എ​ന്ന് പ​ല​രും കു​റി​ച്ചു.

Related posts

Leave a Comment