കാ​ട്ടു​പ​ന്നി​ക്ക് മു​ട്ട​ക്കൂ​ടോ​ത്രം! എ​ട്ടാം​നാ​ൾ ഫ​ലം ഉ​റ​പ്പെ​ന്ന് ക​ർ​ഷ​ക​ർ; മൂ​ക്കു​പൊ​ത്തി​യു​ള്ള പു​ത്ത​ൻ പ​രീ​ക്ഷ​ണ​ത്തെ ക​ളി​യാ​ക്കു​ന്ന​വ​ർ​ക്ക് കി​ടി​ല​ൻ​മ​റു​പ​ടി​യും

പാ​ല​ക്കാ​ട്: വ​ല്ലാ​ത്ത തൊ​ന്ത​ര​വാ​യി മാ​റി​യി​ട്ടു​ണ്ട് പ​ന്നി​ക്കൂ​ട്ട​ങ്ങ​ൾ. പാ​ട​ത്തും പ​റ​ന്പി​ലും റോ​ഡി​ലു​മെ​ല്ലാം ഇ​വ ചീ​റി​പ്പാ​യു​ന്പോ​ൾ ശ്വാ​സ​മ​ട​ക്കി​നി​ൽ​ക്കാ​നേ ത​ര​മു​ള്ളൂ. ശ്ര​ദ്ധ തെ​ല്ലൊ​ന്നു​പാ​ളി​യാ​ൽ ആ​ശു​പ​ത്രി​ക്കി​ട​ക്ക​യി​ലാ​യി​രി​ക്കും ന​മ്മ​ൾ. പ​ന്നി​ക​ളെ തു​ര​ത്താ​ൻ വ​ഴി​ക​ളേ​റെ പ​രീ​ക്ഷി​ച്ച ക​ർ​ഷ​ക​രും പൊ​തു​ജ​ന​ങ്ങ​ളും വ​ല്ലാ​ത്ത പൊ​ല്ലാ​പ്പാ​ണു നേ​രി​ടു​ന്ന​ത്.

ഇ​നി പു​തി​യ പ​രീ​ക്ഷ​ണ​മാ​ണ്. പാ​ല​ക്കാ​ട് ജി​ല്ല​യു​ടെ കി​ഴ​ക്ക​ൻ​മേ​ഖ​ല​യി​ൽ വൈ​റ​ലാ​കു​ന്നൊ​രു പ​രീ​ക്ഷ​ണം. മൂ​ക്ക​ത്തു വി​ര​ൽ​വ​ച്ചു​പോ​കു​ന്ന പ​രീ​ക്ഷ​ണം. ചെ​റി​യൊ​രു ട്വി​സ്റ്റു​ണ്ട്- മൂ​ക്ക​ത്ത് വി​ര​ൽ​വ​ച്ചാ​ൽ​മാ​ത്രം പോ​രാ. മൂ​ക്ക് അ​മ​ർ​ത്തി​പ്പി​ടി​ച്ചാ​ലേ ര​ക്ഷ​യു​ള്ളൂ.

ത​മി​ഴ്നാ​ട്ടി​ലെ ക​ർ​ഷ​ക​ർ പ​രീ​ക്ഷി​ച്ച മു​ട്ട​കൊ​ണ്ടു​ള്ള കൂ​ടോ​ത്ര​മാ​ണി​ത്. അ​താ​ണു പാ​ല​ക്കാ​ട്ടും ചെ​യ്തു​തു​ട​ങ്ങി​യി​ട്ടു​ള്ള​ത്. മൂ​ന്നു മു​ട്ട​യെ​ടു​ത്ത് ഒ​രു​പാ​ത്ര​ത്തി​ൽ ന​ല്ല​തു​പോ​ലെ അ​ടി​ച്ചു​ട​യ്ക്കു​ക- ഓം​ല​റ്റു​ണ്ടാ​ക്കാ​ൻ ചെ​യ്യു​ന്ന​പോ​ലെ. പി​ന്നീ​ട് മ​റ്റൊ​രു പാ​ത്ര​ത്തി​ൽ പ​ത്തു​ലി​റ്റ​ർ വെ​ള്ള​മെ​ടു​ക്കു​ക. വെ​ള്ള​ത്തി​ൽ മു​ട്ട​മി​ശ്രി​തം ക​ല​ക്കി​യ​ശേ​ഷം ഏ​ഴു​നാ​ൾ മാ​റ്റി​വ​യ്ക്കു​ക. മാ​റ്റി​വ​ച്ചി​ല്ലെ​ങ്കി​ൽ കു​ടും​ബ​ക്കാ​ർ ത​ന്നെ പ്ര​ശ്ന​മു​ണ്ടാ​ക്കി​യേ​ക്കാം!

എ​ട്ടാം​നാ​ൾ പ​ന്നി​ശ​ല്യ​മു​ള്ള ഇ​ട​ങ്ങ​ളി​ൽ ത​ളി​ക്കു​ക. ചി​ര​ട്ട​യി​ലാ​ക്കി പ​ല​യി​ട​ത്തും വ​യ്ക്കാം. പി​ന്നീ​ട് പ​ന്നി​ക​ളു​ടെ പൊ​ടി​പോ​ലും കാ​ണി​ല്ലെ​ന്ന് ഈ ​വി​ദ്യ ഉ​പ​യോ​ഗി​ച്ച​വ​ർ പ​റ​യു​ന്നു. അ​ത്ര​യേ​റെ ദു​ർ​ഗ​ന്ധ​പൂ​രി​ത​മാ​യി​രി​ക്കും പ്ര​ദേ​ശം. പ​ന്നി​ക​ളാ​ക​ട്ടെ ക​ട​ന്നു​വ​ന്ന വ​ഴി​പോ​ലും മ​റ​ന്നു​പോ​കും.

പ​ല​യി​ട​ത്തും ഈ ​മു​ട്ട​വി​ദ്യ വി​ജ​യ​ക​ര​മെ​ന്നു ക​ർ​ഷ​ക​ർ പ​റ​യു​ന്നു. ഇ​നി ഷൂ​ട്ട​ർ​മാ​രെ കാ​ത്തി​രി​ക്കേ​ണ്ട, മു​ട്ട​വി​ദ്യ പ​രീ​ക്ഷി​ച്ചു​നോ​ക്കാം. പ​രീ​ക്ഷ​ണ​ങ്ങ​ളി​ൽ വി​ശ്വാ​സ​മി​ല്ലാ​ത്ത അ​ധി​കാ​രി​ക​ളി​ൽ ചി​ല​ർ ക​ളി​യാ​ക്കി​ക്കൊ​ണ്ട് മൂ​ക്ക​ത്തു വി​ര​ൽ​വ​യ്ക്കു​ന്പോ​ൾ ക​ർ​ഷ​ക​ർ പ​റ​യു​ന്നു- സ്വ​ന്തം മൂ​ക്കു​പൊ​ത്താ​ൻ അ​ധി​കാ​രി​ക​ളു​ടെ അ​നു​വാ​ദം വേ​ണ്ട​ല്ലോ…

  • എം.​വി. വ​സ​ന്ത്

Related posts

Leave a Comment