തിരുവനന്തപുരം: എയ്ഡഡ് സ്കൂള്‍ അധ്യാപക നിയമനത്തിലെ ഭിന്നശേഷി സംവരണത്തില്‍ എന്‍എസ്എസിന് അനുകൂലമായ കോടതിവിധി മറ്റ് മാനേജ്മെന്റുകള്‍ക്കും ബാധകമാക്കാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങി.
അനുകൂലമായ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ തുടര്‍നടപടികളുമായി മുന്നോട്ടു പോകുന്നത്.എല്ലാ എയ്ഡഡ് സ്കൂള്‍ മാനേജ്മെന്റുകള്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കും. 2,0000 അധ്യാപകർക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ഇത് സംബന്ധിച്ചുള്ള ഉത്തരവ് ഉടന്‍ പുറത്തിറങ്ങും.
ക്രൈസ്തവ സഭ മാനേജ്മെന്റുകള്‍ ഉള്‍പ്പെടെ ഇക്കാര്യത്തില്‍ അനുകൂല തീരുമാനമുണ്ടാകണമെന്ന് വര്‍ഷങ്ങളായി ആവശ്യപ്പെട്ടുവരികയായിരുന്നു.
