അ​ധ്യാ​പ​ക ​നി​യ​മ​ന​ത്തി​ലെ ഭി​ന്ന​ശേ​ഷി സം​വ​ര​ണം; എ​ന്‍​എ​സ്എ​സി​ന് അ​നു​കൂല​മാ​യ കോ​ട​തിവി​ധി മ​റ്റ് മാ​നേ​ജ്‌​മെ​ന്‍റു​ക​ള്‍​ക്കും ബാ​ധ​ക​മാ​ക്കും

തി​രു​വ​ന​ന്ത​പു​രം: എ​യ്ഡ​ഡ് സ്‌​കൂ​ള്‍ അ​ധ്യാ​പ​ക നി​യ​മ​ന​ത്തി​ലെ ഭി​ന്ന​ശേ​ഷി സം​വ​ര​ണ​ത്തി​ല്‍ എ​ന്‍​എ​സ്എ​സി​ന് അ​നു​കൂല​മാ​യ കോ​ട​തിവി​ധി മ​റ്റ് മാ​നേ​ജ്‌​മെ​ന്‍റു​ക​ള്‍​ക്കും ബാ​ധ​ക​മാ​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി തു​ട​ങ്ങി.

അ​നു​കൂല​മാ​യ നി​യ​മോ​പ​ദേ​ശ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സ​ര്‍​ക്കാ​ര്‍ തു​ട​ര്‍​ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു പോ​കു​ന്ന​ത്.എ​ല്ലാ എ​യ്ഡ​ഡ് സ്‌​കൂള്‍ മാ​നേ​ജ്‌​മെ​ന്‍റു​ക​ള്‍​ക്കും ഇ​തി​ന്‍റെ പ്ര​യോ​ജ​നം ല​ഭി​ക്കും. 2,0000 അ​ധ്യാ​പ​ക​ർ​ക്ക് ഇ​തി​ന്‍റെ പ്ര​യോ​ജ​നം ല​ഭി​ക്കും. ഇ​ത് സം​ബ​ന്ധി​ച്ചു​ള്ള ഉ​ത്ത​ര​വ് ഉ​ട​ന്‍ പു​റ​ത്തി​റ​ങ്ങും.

ക്രൈ​സ്ത​വ സ​ഭ മാ​നേ​ജ്‌​മെ​ന്‍റു​ക​ള്‍ ഉ​ള്‍​പ്പെ​ടെ ഇ​ക്കാ​ര്യ​ത്തി​ല്‍ അ​നു​കൂല തീ​രു​മാ​ന​മു​ണ്ടാ​ക​ണ​മെ​ന്ന് വ​ര്‍​ഷ​ങ്ങ​ളാ​യി ആ​വ​ശ്യ​പ്പെ​ട്ടുവ​രി​ക​യാ​യി​രു​ന്നു.

Related posts

Leave a Comment