റീ​ക്രി​യേ​റ്റ് ചെ​യ്തോ​ളു, പ​ക്ഷേ ആ​രെ​യും പ​രി​ഹ​സി​ക്ക​രു​തെ​ന്ന് അം​ബി​ക


പ​ഴ​യ ഗാ​ന​ങ്ങ​ളും സീ​നു​ക​ളും റീ​ക്രി​യേ​റ്റ് ചെ​യ്യു​മ്പോ​ൾ ശ്ര​ദ്ധി​ക്കേ​ണ്ട​തു​ണ്ട്. പ​ഴ​യ പ​ട​ങ്ങ​ളെ പ​രി​ഹ​സി​ക്കു​ന്ന രീ​തി​യി​ൽ ചെ​യ്യ​രു​ത്. എന്‍റെ പാ​ട്ട് റീക്രി​യേ​റ്റ് ചെ​യ്യ​ണ​മെ​ങ്കി​ൽ ചെ​യ്തോ​ളൂ, ക​ട​ൽക്ക​ര​യി​ലി​രു​ന്ന് ഒരു നടൻ പാ​ടു​ന്ന ഒ​രു പാ​ട്ടു​ണ്ട്. എ​ത്ര വ​ലി​യ ഹി​റ്റ് പാ​ട്ടാ​ണ​ത്. ആ ​മ​നു​ഷ്യ​നെ പ​രി​ഹ​സി​ച്ചാ​ണ് റീക്രിയേറ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്. അ​ങ്ങ​നെ ചെ​യ്യ​രു​ത്.

നി​ങ്ങ​ൾ ഒ​രാ​ളെ പ​രി​ഹ​സി​ക്കു​മ്പോ​ൾ പി​ന്നീ​ട് ര​ണ്ടുപേ​ർ നി​ങ്ങ​ളെ​യും പ​രി​ഹ​സി​ക്കും. അ​ഭി​ന​യി​ക്കാ​ൻ ആ​ഗ്ര​ഹ​മു​ണ്ടെ​ങ്കി​ൽ ചെ​യ്തോളൂ. ന​ല്ല രീ​തി​യി​ൽ ചെ​യ്യൂ. മ​റ്റൊ​രാ​ളെ ക​ര​യി​ച്ച് ചെ​യ്യ​രു​ത്. എന്‍റെ സീ​നു​ക​ൾ റീ​ക്രി​യേ​റ്റ് ചെ​യ്യു​ന്ന​ത് കാ​ണു​ന്ന​ത് ഇ​ഷ്ട​മാ​ണ്. പ​ക്ഷെ പ​രി​ഹ​സി​ക്ക​രു​ത്. അ​ഞ്ചാ​റ് മാ​സ​ങ്ങ​ൾ​ക്ക് മു​മ്പ് ന​ട​ന്ന ഒ​രു ടെ​ലി​വി​ഷ​ൻ ഷോ. ​അ​തി​ൽ അ​ഭി​ന​യി​ക്കാ​ൻ വ​ന്ന കോ​മ​ഡി ആ​ർ​ട്ടി​സ്റ്റ് എ​ന്നെ പ​രി​ഹ​സി​ച്ച് സം​സാ​രി​ച്ചു.

ആ ​ഷോ​യി​ൽ എന്‍റെ സ​ഹോ​ദ​രി​യു​മു​ണ്ടാ​യി​രു​ന്നു. അ​വ​ർ വി​ചാ​രി​ച്ച​ത് അ​ത് കോ​മ​ഡി​യാ​ണെ​ന്നാ​ണ്. എ​ന്നാ​ൽ, കോ​മ​ഡി​യ​ല്ല. അ​ത് അ​പ​മാ​ന​മാ​ണ്. ഇ​ങ്ങ​നെ​യൊ​ന്നും പ​റ​യ​രു​തെ​ന്ന് ഞാ​ൻ പി​ന്നീ​ട​വ​രോ​ട് പ​റ​ഞ്ഞു. ഞാ​ന​വി​ടെ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ൽ അ​പ്പോ​ൾ ത​ന്നെ പ​റ​ഞ്ഞേ​നെ. ആ​രെ​യും ഞാ​ൻ പ​രി​ഹ​സി​ക്കാ​റി​ല്ല. അ​ത് പോ​ലെ എ​ന്നെ​യും പ​രി​ഹ​സി​ക്ക​രു​ത്. -അം​ബി​ക

Related posts

Leave a Comment