പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യോ​ട് അ​പ​മ​ര്യാ​ദ​: ഒളിവിൽ കഴിഞ്ഞ പ്രതി പിടിയിൽ


പൂ​ച്ചാ​ക്ക​ൽ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ കേസിൽ പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്തു. പൂ​ച്ചാ​ക്ക​ൽ പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞവ​ർ​ഷ​മാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്.​

സം​ഭ​വ​ത്തി​നുശേ​ഷം ത​മി​ഴ്നാ​ട്ടി​ലും മ​റ്റു​മാ​യി ദീ​ർ​ഘ നാ​ളാ​യി ഒ​ളി​വി​ൽ ക​ഴി​ഞ്ഞുവ​ന്നി​രു​ന്ന അ​രൂ​ർ പ​ഞ്ചാ​യ​ത്ത് പ​ന്ത്രണ്ടാം വാ​ർ​ഡി​ൽ മു​ഹ​മ്മ​ദാ​ലി മ​ൻ​സി​ലി​ൽ അ​ബ്ദു​ൾ റ​സാ​ക്കി(46)നെ​യാ​ണ് ഇ​ന്ന​ലെ എ​റ​ണാ​കു​ളം നോ​ർ​ത്ത് റ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ വ​ച്ച് അ​റ​സ്റ്റ് ചെ​യ്ത​ത്.

ചേ​ർ​ത്ത​ല ഡി​വൈ​എ​സ്പിയു​ടെ നി​ർ​ദേശാ​നു​സ​ര​ണം പൂ​ച്ചാ​ക്ക​ൽ പോ​ലീ​സ് സ്റ്റേ​ഷ​ൻ ഇ​ൻ​സ്പെ​ക്ട​ർ ഷെ​ഫീ​ക്കി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്ഐ വീ​ന​സ്, സ​ബ് ഡി​വി​ഷ​ൻ സ്ക്വാ​ഡ് അം​ഗ​ങ്ങ​ളാ​യ പ്ര​വീ​ഷ്, ഗി​രീ​ഷ്, അ​രു​ൺ കു​മാ​ർ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. ചേ​ർ​ത്ത​ല കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു.

Related posts

Leave a Comment