യു​എ​സി​ന്‍റെ എ​ണ്ണ​ക്ക​പ്പ​ൽ ആ​ക്ര​മി​ച്ചെ​ന്ന് ഇ​റാ​ൻ

ടെ​ഹ്‌​റാ​ൻ: യു​എ​സി​ന്‍റെ എ​ണ്ണ​ക്ക​പ്പ​ൽ ആ​ക്ര​മി​ച്ചെ​ന്ന് ഇ​റാ​ൻ . ഇ​റാ​ന്‍റെ സാ​യു​ധ​സേ​ന​യാ​യ ഐ​ആ​ർ​ജി​സി​യാ​ണ് യു​എ​സ് എ​ണ്ണ​ക്ക​പ്പ​ലി​ന് നേ​രേ ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ട​ത്.

വ​ട​ക്ക​ൻ പേ​ർ​ഷ്യ​ൻ ഗ​ൾ​ഫി​ൽ വ്യാ​ഴാ​ഴ്ച രാ​വി​ലെ​യാ​ണ് ത​ങ്ങ​ളു​ടെ വ്യോ​മ​സേ​ന യു​എ​സ് ക​പ്പ​ലി​നെ ആ​ക്ര​മി​ച്ച​തെ​ന്നും ഐ​ആ​ർ​ജി​സി അ​വ​കാ​ശ​പ്പെ​ട്ടു. ആ​ക്ര​മ​ണ​ത്തി​ന് പി​ന്നാ​ലെ ക​പ്പ​ലി​ന് തീ​പി​ടി​ച്ച​താ​യും ഐ​ആ​ർ​ജി​സി പ​റ​ഞ്ഞു.

യു​എ​സി​ന്‍റെ​യും ഇ​സ്ര​യേ​ലി​ന്‍റെ​യും യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളു​ടെ​യും പ​താ​ക​യു​ള്ള സൈ​നി​ക, വാ​ണി​ജ്യ ക​പ്പ​ലു​ക​ളെ മേ​ഖ​ല​യി​ലൂ​ടെ ക​ട​ന്നു​പോ​കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്നാ​ണ് ഐ​ആ​ർ​ജി​സി പ​റ​യു​ന്ന​ത്. അ​വ​രു​ടെ ക​പ്പ​ലു​ക​ളെ നി​രീ​ക്ഷി​ക്കു​ക​യാ​ണെ​ന്നും തീ​ർ​ച്ച​യാ​യും ആ​ക്ര​മി​ക്കു​മെ​ന്നും ഐ​ആ​ർ​ജി​സി പ​റ​ഞ്ഞു.

അ​ന്താ​രാ​ഷ്ട്ര നി​യ​മ​ങ്ങ​ള​നു​സ​രി​ച്ച് യു​ദ്ധ​സ​മ​യ​ത്ത് ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് വ​ഴി​യു​ള്ള ഗ​താ​ഗ​തം നി​യ​ന്ത്രി​ക്കാ​ൻ ഇ​റാ​ന് പൂ​ർ​ണ അ​ധി​കാ​ര​മു​ണ്ടെ​ന്ന് നേ​ര​ത്തെ പ​റ​ഞ്ഞി​ട്ടു​ണ്ടെ​ന്നും ഐ​ആ​ർ​ജി​സി ത​സ്‌​നിം ന്യൂ​സ് ഏ​ജ​ൻ​സി​യോ​ട് വ്യ​ക്ത​മാ​ക്കി.

Related posts

Leave a Comment