പ​ശ്ചി​മേ​ഷ്യ​യി​ലെ​യും യു​ക്രെ​യ്നി​ലെ​യും യു​ദ്ധ​സാ​ഹ​ച​ര്യ​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി

ന്യൂ​ഡ​ൽ​ഹി: പ​ശ്ചി​മേ​ഷ്യ​യി​ലെ​യും യു​ക്രെ​യ്നി​ലെ​യും യു​ദ്ധ​സാ​ഹ​ച​ര്യ​ങ്ങ​ൾ എ​ത്ര​യും വേ​ഗം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. നി​യ​മ​ങ്ങ​ൾ പാ​ലി​ക്കു​ന്ന ഒ​രു ലോ​ക​ക്ര​മം അ​ത്യാ​വ​ശ്യ​മാ​ണെ​ന്നും സം​ഘ​ർ​ഷ​ങ്ങ​ൾ ഒ​ന്നി​നും പ​രി​ഹാ​ര​മ​ല്ലെ​ന്നും മോ​ദി പ​റ​ഞ്ഞു.

ച​ർ​ച്ച​ക​ളി​ലൂ​ടെ​യും ന​യ​ത​ന്ത്ര​ത്തി​ലൂ​ടെ​യും മാ​ത്ര​മേ ശാ​ശ്വ​ത പ​രി​ഹാ​രം സാ​ധ്യ​മാ​കൂ. ആ​ഗോ​ള പ്ര​തി​സ​ന്ധി​ക​ൾ വ​ർ​ധി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​ന്താ​രാ​ഷ്ട്ര സം​ഘ​ട​ന​ക​ളു​ടെ ന​വീ​ക​ര​ണം ഉ​ട​ൻ ന​ട​പ്പാ​ക്ക​ണ​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു.

സ​മാ​ധാ​നം പു​നഃ​സ്ഥാ​പി​ക്കാ​നു​ള്ള ഇ​ന്ത്യ​യു​ടെ ശ്ര​മ​ങ്ങ​ൾ തു​ട​രു​മെ​ന്നും മോ​ദി കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts

Leave a Comment