ഇ​റാ​നെ ആ​ക്ര​മി​ക്കാ​ൻ ഇ​ന്ത്യ​ൻ തു​റ​മു​ഖ​ങ്ങ​ൾ വിട്ടുകൊടുത്തിട്ടില്ലെന്ന് ഇന്ത്യ


ന്യൂ​ഡ​ൽ​ഹി: ഇ​റാ​നെ​തി​രാ​യ സൈ​നി​ക​നീ​ക്ക​ങ്ങ​ൾ​ക്കാ​യി അ​മേ​രി​ക്ക ഇ​ന്ത്യ​ൻ നാ​വി​ക താ​വ​ള​ങ്ങ​ളും തു​റ​മു​ഖ​ങ്ങ​ളും ഉ​പ​യോ​ഗി​ക്കു​ന്നു​വെ​ന്ന പ്ര​ചാ​ര​ണം ഇ​ന്ത്യ ശ​ക്ത​മാ​യി നി​ഷേ​ധി​ച്ചു. മു​ൻ യു​എ​സ് ആ​ർ​മി കേ​ണ​ൽ ഡ​ഗ്ല​സ് മാ​ക്ഗ്രെ​ഗ​ർ അ​മേ​രി​ക്ക​ൻ മാ​ധ്യ​മ​ത്തി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ ഉ​ന്ന​യി​ച്ച വാ​ദ​ങ്ങ​ളാ​ണ് കേ​ന്ദ്രം ത​ള്ളി​യ​ത്. അ​ടി​സ്ഥാ​ന​ര​ഹി​ത​വും കെ​ട്ടി​ച്ച​മ​ച്ച​തു​മാ​യ പ്ര​സ്താ​വ​ന​ക​ളാ​ണി​തെ​ന്ന് വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം എ​ക്സി​ൽ അ​റി​യി​ച്ചു. ഇ​ത്ത​ര​ത്തി​ലു​ള്ള പ്ര​സ്താ​വ​ന​ക​ൾ​ക്കെ​ത​രേ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും മ​ന്ത്രാ​ല​യം.

അ​മേ​രി​ക്ക​യു​ടെ പ​ശ്ചി​മേ​ഷ്യ​ൻ താ​വ​ള​ങ്ങ​ളും തു​റ​മു​ഖ​ങ്ങ​ളും ത​ക​ർ​ക്ക​പ്പെ​ട്ട​താ​യും, അ​തി​നാ​ൽ യു​എ​സ് നേ​വി​ക്ക് ഇ​ന്ത്യ​ൻ തു​റ​മു​ഖ​ങ്ങ​ളെ ആ​ശ്ര​യി​ക്കേ​ണ്ടി വ​രു​ന്നു​വെ​ന്നു​മാ​ണ് ഡ​ഗ്ല​സ് മാ​ക്ഗ്രെ​ഗ​ർ പ​റ​ഞ്ഞ​ത്. എ​ന്നാ​ൽ ഈ ​വാ​ദ​ത്തി​ൽ ക​ഴ​ന്പി​ല്ലെ​ന്ന് ഇ​ന്ത്യ വ്യ​ക്ത​മാ​ക്കി.

Related posts

Leave a Comment