നോന്പിന്‍റെ ആരോഗ്യശാസ്ത്രം; അ​ത്താ​ഴം ഒ​രു പ​ക​ലി​ലേ​ക്കു​ള്ള ഊ​ര്‍​ജം

പു​ല​ര്‍​ച്ചെ ക​ഴി​ക്കു​ന്ന അ​ത്താ​ഴ​മാ​ണ് സു​ഹൂ​ര്‍. ശാ​സ്ത്രീ​യ​മാ​യി, ഒ​രു പ​ക​ല്‍ മു​ഴു​വ​ന്‍ നി​ല​നി​ല്‍​ക്കാ​നു​ള്ള ഊ​ര്‍​ജത്തി​ന്‍റെയും ജ​ലാം​ശ​ത്തി​ന്‍റെ​യും അ​ടി​സ്ഥാ​ന​മാ​യി ക​ണ​ക്കാ​ക്കി, അ​ത​നു​സ​രി​ച്ച് നി​ങ്ങ​ളു​ടെ തീ​ന്മേ​ശ ഒ​രു​ക്കു​ക.

സാ​വ​ധാ​നം ദ​ഹി​ക്കു​ന്നത​വി​ട് ക​ള​യാ​ത്ത ധാ​ന്യ​ങ്ങ​ൾ
ധാ​ന്യ​ങ്ങ​ള്‍​ക്ക് മു​ന്‍​ഗ​ണ​ന കൊ​ടു​ത്ത്, അ​താ​യ​ത് സാ​വ​ധാ​നം ദ​ഹി​ക്കു​ന്ന ത​വി​ട് ക​ള​യാ​ത്ത ധാ​ന്യ​ങ്ങ​ളാ​യ (whole grains) ഓ​ട്സ്, ഗോ​ത​മ്പ്, ബാ​ര്‍​ളി, നാ​രു​ക​ള്‍(fibre-rich)​അ​ട​ങ്ങി​യ പ​ഴ​ങ്ങ​ള്‍, പ​ച്ച​ക്ക​റി​ക​ള്‍ എ​ന്നി​വ തി​ര​ഞ്ഞെ​ടു​ക്കു​ക.

പ്രോ​ട്ടീ​ന്‍ ഉ​ള്‍​പ്പെ​ടു​ത്താ​ന്‍
ക​ഴി​ക്കു​ന്ന ഭ​ക്ഷ​ണ​ത്തി​ല്‍ പ്രോ​ട്ടീ​ന്‍ ഉ​ള്‍​പ്പെ​ടു​ത്താ​ന്‍, അ​തു വ​ഴി, പേ​ശി​ക​ളു​ടെ ആ​രോ​ഗ്യ​ത്തി​നും, വി​ശ​പ്പ് കു​റ​യ്ക്കാ​നും- മു​ട്ട, ചി​ക്ക​ന്‍, മ​ത്സ്യം, തൈ​ര്, പ​യ​റു-​പ​രി​പ്പ് വ​ര്‍​ഗ​ങ്ങ​ള്‍ എ​ന്നി​വ ഭ​ക്ഷ​ണ​ത്തി​ല്‍ ഉ​റ​പ്പാ​ക്കു​ക.

ജ​ലാം​ശം നി​ല​നി​ര്‍​ത്താ​ൻ
ശ​രീ​ര​ത്തി​ലെ ജ​ലാം​ശം നി​ല​നി​ര്‍​ത്താ​ന്‍, നി​ര്‍​ജ​ലീ​ക​ര​ണം ഒ​ഴി​വാ​ക്കാ​ന്‍, നോ​മ്പ്കാ​ല​ത്ത് പ​ര​മാ​വ​ധിദാ​ഹം കു​റ​യ്ക്കു​ന്ന ത​ണ്ണി​മ​ത്ത​ന്‍, വെ​ള്ള​രി​ക്ക, ഓ​റ​ഞ്ച്, കൈ​ത​ച്ച​ക്ക, ത​ക്കാ​ളി തു​ട​ങ്ങി​യ ജ​ലാം​ശം കൂ​ടു​ത​ലു​ള്ള ഭ​ക്ഷ​ണ​ങ്ങ​ള്‍ അ​ത്താ​ഴ​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തു​ന്ന​ത് ഏ​റെ സ​ഹാ​യി​ക്കും.

അ​തേ​സ​മ​യം, ദാ​ഹം വ​ര്‍​ധി​പ്പി​ക്കു​ന്ന ഉ​പ്പ്, പ​ഞ്ച​സാ​ര, എ​രി​വ് എ​ന്നി​വ കൂ​ടു​ത​ല​ട​ങ്ങി​യ ഭ​ക്ഷ​ണ​ങ്ങ​ള്‍ പ​രി​മി​ത​പ്പെ​ടു​ത്തു​ക


കാ​പ്പി​യും, ചാ​യ​യും..?
കാ​പ്പി​യും, ചാ​യ​യും’​ഡൈ​യൂ​റ​റ്റി​ക്’ (Diuretic) ആ​ണ്. അ​താ​യ​ത്, ഇ​ത് ശ​രീ​ര​ത്തി​ല്‍ നി​ന്ന് പു​റ​ന്ത​ള്ളു​ന്ന മൂ​ത്ര​ത്തിന്‍റെ അ​ള​വ് വ​ര്‍​ധി​പ്പി​ക്കു​ക​യും അ​തു​വ​ഴി ജ​ലാം​ശം വേ​ഗ​ത്തി​ല്‍ ന​ഷ്ട​പ്പെ​ടു​ത്തി നി​ര്‍​ജ്ജ​ലീ​ക​ര​ണ​ത്തി​ന് കാ​ര​ണ​മാ​വു​ക​യും ചെ​യ്യു​ന്നു.

എ​ന്നാ​ല്‍, സ്ഥി​ര​മാ​യി ചാ​യ​യോ കാ​പ്പി​യോ കു​ടി​ക്കു​ന്ന​വ​ര്‍ അ​ത് പെ​ട്ടെ​ന്ന് നി​ര്‍​ത്തി​യാ​ല്‍ ക​ഠി​ന​മാ​യ ത​ല​വേ​ദ​ന, അ​സ്വ​സ്ഥ​ത, ദേ​ഷ്യം (Irritability) എ​ന്നി​വ ഉ​ണ്ടാ​കാ​ന്‍ സാ​ധ്യ​ത​യു​ണ്ട്. അ​തു​കൊ​ണ്ട്, റ​മ​ദാ​ന്‍ തു​ട​ങ്ങു​ന്ന​തി​ന് മു​ന്‍​പോ, അ​ല്ലെ​ങ്കി​ല്‍ നോ​മ്പ് കാ​ല​ത്തോ കാ​പ്പി​യു​ടെ അ​ള​വ് സാ​വ​ധാ​നം കു​റ​ച്ചു കൊ​ണ്ടു​വ​രി​ക. ഇ​ത് ശ​രീ​ര​ത്തി​ന് മാ​റ്റ​ങ്ങ​ളു​മാ​യി പൊ​രു​ത്ത​പ്പെ​ടാ​ന്‍ സ​മ​യം ന​ല്‍​കും.


(തുടരും)

Related posts

Leave a Comment