ആലപ്പുഴ: ഭാര്യയ്ക്ക് മെസേജ് അയച്ച അയൽവാസിയ്ക്ക് ഭർത്താവിന്റെ ക്രൂര മർദനം. യുവാവിനെ യുവതിയുടെ ഭർത്താവ് ചുറ്റിക കൊണ്ട് തലയ്ക്ക് അടിയ്ക്കുകയായിരുന്നു.
തലയോട്ടി പൊട്ടിയ യുവാവ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്. കൊമ്മാടിയിൽ തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ ടൗണിൽ വച്ചായിരുന്നു സംഭവം. യുവതിയുടെ പരാതിയിൽ ആലപ്പുഴ നോർത്ത് പോലീസ് കേസെടുത്തു.
നീ ഇല്ലാതെ എനിക്ക് ജീവിക്കാൻ പറ്റില്ല എന്ന സന്ദേശം കണ്ടതിനെ തുടർന്നായിരുന്നു മർദനം ഉണ്ടായത്. ചക്കുപറമ്പ് സ്വദേശിക്കെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. നിലവിൽ ഇയാൾ ഒളിവിലാണ്.
