നീ ​ഇ​ല്ലാ​തെ എ​നി​ക്ക് ജീ​വി​ക്കാ​ൻ പ​റ്റി​ല്ല; ഭാ​ര്യ​യ്ക്ക് മെ​സേ​ജ് അ​യ​ച്ച അ​യ​ൽ​വാ​സി​യെ ചു​റ്റി​ക കൊ​ണ്ട് ത​ല​യ്ക്ക​ടി​ച്ചു; യു​വാ​വ് ഗു​രു​ത​രാ​വ​സ്ഥ‍​യി​ൽ

ആ​ല​പ്പു​ഴ: ഭാ​ര്യ​യ്ക്ക് മെ​സേ​ജ് അ​യ​ച്ച അ​യ​ൽ​വാ​സി​യ്ക്ക് ഭ​ർ​ത്താ​വി​ന്റെ ക്രൂ​ര മ​ർ​ദ​നം. യു​വാ​വി​നെ യു​വ​തി​യു​ടെ ഭ​ർ​ത്താ​വ് ചു​റ്റി​ക കൊ​ണ്ട് ത​ല​യ്ക്ക് അ​ടി​യ്ക്കു​ക​യാ​യി​രു​ന്നു.

ത​ല​യോ​ട്ടി പൊ​ട്ടി​യ യു​വാ​വ് ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ആ​ശു​പ​ത്രി​യി​ലാ​ണ്. കൊ​മ്മാ​ടി​യി​ൽ തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യ്ക്ക് ഒ​ന്ന​ര​യോ​ടെ ടൗ​ണി​ൽ വ​ച്ചാ​യി​രു​ന്നു സം​ഭ​വം. യു​വ​തി​യു​ടെ പ​രാ​തി​യി​ൽ ആ​ല​പ്പു​ഴ നോ​ർ​ത്ത് പോ​ലീ​സ് കേ​സെ​ടു​ത്തു.

നീ ​ഇ​ല്ലാ​തെ എ​നി​ക്ക് ജീ​വി​ക്കാ​ൻ പ​റ്റി​ല്ല എ​ന്ന സ​ന്ദേ​ശം ക​ണ്ട​തി​നെ തു​ട​ർ​ന്നാ​യി​രു​ന്നു മ​ർ​ദ​നം ഉ​ണ്ടാ​യ​ത്. ച​ക്കു​പ​റ​മ്പ് സ്വ​ദേ​ശി​ക്കെ​തി​രെ​യാ​ണ് പ​രാ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. നി​ല​വി​ൽ ഇ​യാ​ൾ ഒ​ളി​വി​ലാ​ണ്.

Related posts

Leave a Comment