പുതുപ്പള്ളി: കെസിബിസി മദ്യവിരുദ്ധ കമ്മീഷന് ചങ്ങനാശേരി, കോട്ടയം, പാലാ, കാഞ്ഞിരപ്പള്ളി, വിജയപുരം രൂപതാ ഘടകങ്ങള്‍ സംസ്ഥാന ഭാരവാഹികളുടെയും വൈദികരുടെയും നേതൃത്വത്തില്‍ ഇന്നു രാവിലെ 11.30ന് ഉമ്മന്‍ ചാണ്ടിയുടെ കല്ലറയില്‍ എത്തും.
29 ബാറുകളൊഴികെ മുഴുവന്‍ മദ്യശാലകളും അടച്ചുപൂട്ടിയ മുന്‍ മുഖ്യമന്ത്രിയോടുള്ള ആദരവര്‍പ്പിക്കാനും മദ്യവ്യാപനം നടത്തുന്ന ഭരണാധികാരികളോട് ശക്തമായ പ്രതിഷേധം അറിയിക്കാനുമാണ് പുതുപ്പള്ളിയിലെ കബറിടം സന്ദര്‍ശിക്കുന്നത്.
