ഡി​മാ​ൻ​ഡ് കു​തി​ച്ചു​പൊ​ങ്ങി: ഇ​നി നാ​ട്ടി​ലെ താ​രം റോ​ക്ക​റ്റ് സ്റ്റൗ

​പാ​ച​ക​വാ​ത​ക ക്ഷാ​മ​ത്തി​നു പി​ന്നാ​ലെ വി​റ​കു​വി​ല കു​ത്ത​നെ ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ റോ​ക്ക​റ്റ് സ്റ്റൗ​ക​ള്‍ സ്ഥാ​പി​ക്കാ​നു​ള്ള ആ​ലോ​ച​ന​യി​ലാ​ണ് ഹോ​ട്ട​ലു​ട​മ​ക​ള്‍. വി​റ​ക് ഉ​പ​യോ​ഗി​ച്ച് വാ​യു​മ​ര്‍​ദ​ത്തി​ല്‍ ഉ​യ​ര്‍​ന്ന താ​പ​നി​ല ന​ല്‍​കു​ന്ന​താ​ണ് റോ​ക്ക​റ്റ് അ​ടു​പ്പു​ക​ള്‍.

ഇ​ത്ത​രം അ​ടു​പ്പു​ക​ള്‍​ക്ക് സാ​ധാ​ര​ണ​യി​ലും കു​റ​ച്ചു വി​റ​ക് മ​തി​യാ​കും. പു​ക​യി​ല്ലാ​ത്ത അ​ടു​പ്പി​നു സ​മാ​ന​മാ​ണി​ത്. തു​ട​ക്ക​ത്തി​ല്‍ ചി​ര​ട്ട ഉ​പ​യോ​ഗി​ച്ചും തു​ട​ര്‍​ന്ന് വി​റ​കി​ലു​മാ​ണ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്.

ക​ത്തി​ത്തു​ട​ങ്ങി​യാ​ല്‍ ബ്ലോ​വ​ര്‍ ഉ​പ​യോ​ഗി​ച്ചു നി​യ​ന്ത്രി​ക്കാം. 33,000 മു​ത​ല്‍ 54,000 വ​രെ​യാ​ണ് ഒ​രെ​ണ്ണ​ത്തി​ന്‍റെ വി​ല. കൊ​ച്ചി ന​ഗ​ര​ത്തി​ല്‍ പ​ല ഹോ​ട്ട​ലു​ക​ളി​ലും റോ​ക്ക​റ്റ് അ​ടു​പ്പു​ക​ള്‍ ഇ​ടം പി​ടി​ച്ചു ക​ഴി​ഞ്ഞു.

Related posts

Leave a Comment