അര്‍ജിത് സിംഗിനെപ്പോലെ തനിക്കും പിന്നണി ഗാനരംഗത്തു നിന്ന് ഇടവേളയെടുക്കാന്‍ ആഗ്രഹമുണ്ടെന്ന് ശ്രേയ ഘോഷാൽ. എനിക്കും ഇടയ്ക്കൊക്കെ ഇടവേളയെടുക്കാന്‍ തോന്നാറുണ്ട്. അദ്ദേഹം വളരെ ധീരമായി ആ തീരുമാനമെടുത്തു. ഹൃദയം കൊണ്ട് പാടുന്ന പാട്ടുകാരനാണ് അദ്ദേഹം. എന്തിനാണ് പാട്ടുണ്ടാക്കുന്നതെന്നും അതില്‍ നിന്ന് തനിക്ക് എന്തു കിട്ടുമെന്നും അദ്ദേഹം ചിന്തിക്കില്ല എന്ന് ശ്രേയ ഘോഷാൽ പറഞ്ഞു.
തനിക്ക് സന്തോഷം നല്‍കുന്നത് എന്തോ അതാണ് അദ്ദേഹം ചെയ്യുക. സംഗീതത്തോടുള്ള അരിജിത്തിന്റെ സത്യസന്ധതയാണ് കേള്‍വിക്കാര്‍ക്കും അദ്ദേഹത്തോട് ഇത്ര അടുപ്പം തോന്നാന്‍ കാരണം. അരിജിത്തിനെ സംബന്ധിച്ച് മറ്റെന്തിനേക്കാളും വലുതാണ് സംഗീതം. അതിനാലാണ് അദ്ദേഹത്തെ ആളുകള്‍ ഒരുപാട് സ്നേഹിക്കുന്നതെന്ന് ശ്രേയ ഘോഷാൽ കൂട്ടിച്ചേർത്തു.
