എ​ല്‍​പി​ജി ക്ഷാ​മം; സി​ലി​ണ്ട​ര്‍ വാ​ഗ്ദാ​നം ചെ​യ്ത് പ​ണം ത​ട്ടു​ന്ന സം​ഘ​ങ്ങ​ള്‍ സ​ജീ​വം; ജാ​ഗ്ര​താ നി​ര്‍​ദേ​ശ​വു​മാ​യി പോ​ലീ​സ്

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് എ​ല്‍​പി​ജി ക്ഷാ​മം മു​ത​ലെ​ടു​ത്ത് പ​ണം ത​ട്ടു​ന്ന സം​ഘ​ങ്ങ​ള്‍ സ​ജീ​വ​മാ​കു​ന്നു. ഇ​വ​ര്‍​ക്കെ​തി​രെ ജാ​ഗ്ര​താ നി​ര്‍​ദേ​ശ​വു​മാ​യി സൈ​ബ​ര്‍ പോ​ലീ​സ് രം​ഗ​ത്തെ​ത്തി.

ഗ്യാ​സ് സി​ലി​ണ്ട​റു​ക​ളു​ടെ കു​റ​വ് കാ​ര​ണം പ​ല​രും എ​ല്‍​പി​ജി ബു​ക്ക് ചെ​യ്യാ​ന്‍ ഓ​ണ്‍​ലൈ​നി​ല്‍ അ​ടി​യ​ന്തി​ര​മാ​യി അ​ന്വേ​ഷി​ക്കു​ന്ന സാ​ഹ​ച​ര്യ​മാ​ണ് നി​ല​വി​ലു​ള​ള​ത്.

ഈ ​സാ​ഹ​ച​ര്യം മു​ത​ലെ​ടു​ത്ത് ത​ട്ടി​പ്പു​കാ​ര്‍ എ​സ്എം​എ​സ്, വാ​ട്‌​സ്ആ​പ്പ്, ഫേ​സ്ബു​ക്ക്, ഇ​ന്‍​സ്റ്റ​ഗ്രാം അ​ട​ക്ക​മു​ള്ള സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ള്‍ വ​ഴി വേ​ഗ​ത്തി​ല്‍ എ​ല്‍​പി​ജി ല​ഭ്യ​മാ​ക്കാ​മെ​ന്ന് പ​റ​ഞ്ഞ് വ്യാ​ജ ലി​ങ്കു​ക​ള്‍ അ​യ​യ്ക്കു​ക​യാ​ണ്. ‘ഇ​മ്മീ​ഡി​യ​റ്റ് ഗ്യാ​സ് സി​ലി​ണ്ട​ര്‍ ഡെ​ലി​വ​റി’ ‘എ​മ​ര്‍​ജ​ന്‍​സി എ​ക്‌​സ്ട്രാ സി​ലി​ണ്ട​ര്‍ സ​പ്ലൈ’ എ​ന്നീ ത​ല​ക്കെ​ട്ടു​ക​ളോ​ടെ​യാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ ത​ട്ടി​പ്പു​കാ​രു​ടെ രം​ഗ​പ്ര​വേ​ശം.

ബു​ക്ക് ചെ​യ്ത് മു​ന്‍​കൂ​ര്‍ പ​ണ​മ​ട​ച്ചാ​ല്‍ ഉ​ട​ന്‍ സി​ലി​ണ്ട​ര്‍ വീ​ട്ടി​ലെ​ത്തി​ക്കു​മെ​ന്നാ​ണ് പ്ര​ച​രി​ക്കു​ന്ന സ​ന്ദേ​ശ​ങ്ങ​ളി​ലൊ​ന്ന്. അ​തി​വേ​ഗം എ​ക്‌​സ്ട്രാ സി​ലി​ണ്ട​ര്‍ ന​ല്‍​കാ​മെ​ന്നും വാ​ഗ്ദാ​ന​വു​മു​ണ്ട്.

താ​ല്‍​പ്പ​ര്യ​മു​ണ്ടെ​ന്ന് വാ​ട്‌​സാ​പ്പി​ല്‍ മ​റു​പ​ടി ന​ല്‍​കി​യാ​ല്‍ പി​ന്നെ പ​ണം അ​ട​യ്ക്കാ​നു​ള്ള ലി​ങ്ക് അ​യ​ച്ചു​ത​രും. ഇ​തി​ല്‍ ക്ലി​ക്ക് ചെ​യ്താ​ല്‍ ത​ട്ടി​പ്പു​കാ​ര​ന്‍റെ എ​പി​കെ ഫ​യ​ല്‍ നി​ങ്ങ​ളു​ടെ ഫോ​ണി​ല്‍ ഇ​ന്‍​സ്റ്റാ​ളാ​കും. ഇ​തി​ലൂ​ടെ നി​ങ്ങ​ളു​ടെ ഫോ​ണി​ന്‍റെ നി​യ​ന്ത്ര​ണം ത​ട്ടി​പ്പു​കാ​ര​ന്‍റെ കൈ​യി​ലാ​കും. എ​സ്എം​എ​സ് വ​ഴി​യും ഇ​ത്ത​രം അ​ജ്ഞാ​ത ലി​ങ്കു​ക​ള്‍ ന​ല്‍​കി​യാ​ണ് ത​ട്ടി​പ്പ്. പ​ണ​മ​ട​ച്ചാ​ല്‍ പി​ന്നെ ത​ട്ടി​പ്പു​കാ​ര്‍ മു​ങ്ങും.

ലി​ങ്കി​ല്‍ ക്ലി​ക്ക് ചെ​യ്യ​ല്ലേ….
ഇ​ത്ത​ര​ത്തി​ലു​ള്ള സം​ശ​യാ​സ്പ​ദ​മാ​യ ലി​ങ്കു​ക​ള്‍ ക്ലി​ക്ക് ചെ​യ്താ​ല്‍ നി​ങ്ങ​ളു​ടെ ഫോ​ണ്‍ ഹാ​ക്ക് ചെ​യ്യ​പ്പെ​ടാം. അ​ല്ലെ​ങ്കി​ല്‍ നി​ങ്ങ​ളു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടി​ല്‍ നി​ന്ന് പ​ണം ന​ഷ്ട​പ്പെ​ടാം. നി​ങ്ങ​ളു​ടെ വാ​ട്‌​സ്ആ​പ്പ് അ​ക്കൗ​ണ്ട് ത​ട്ടി​പ്പു​സം​ഘം കൈ​ക്ക​ലും ആ​ക്കും.

സൈ​ബ​റി​ട​ത്ത് സു​ര​ക്ഷി​ത​മാ​കാം

സം​ശ​യ​ക​ര​മാ​യ ലി​ങ്കു​ക​ള്‍ ക്ലി​ക്ക് ചെ​യ്യ​രു​ത്

ബാ​ങ്ക് വി​വ​ര​ങ്ങ​ളോ ഒ​ടി​പി​യോ ആ​രു​മാ​യും പ​ങ്കി​ട​രു​ത്

എ​സ്എം​എ​സ് അ​ല്ലെ​ങ്കി​ല്‍ വാ​ട്‌​സ്ആ​പ്പ് വ​ഴി ല​ഭി​ക്കു​ന്ന ആ​പ്പു​ക​ള്‍ ഇ​ന്‍​സ്റ്റാ​ള്‍ ചെ​യ്യ​രു​ത്

എ​ല്‍​പി​ജി സി​ലി​ണ്ട​ര്‍ ബു​ക്ക് ചെ​യ്യു​ന്ന​ത് അ​ധി​കൃ​ത ഗ്യാ​സ് ഏ​ജ​ന്‍​സി ആ​പ്പു​ക​ളി​ലൂ​ടെ​യോ വെ​ബ്‌​സൈ​റ്റു​ക​ളി​ലൂ​ടെ​യോ മാ​ത്രം ന​ട​ത്തു​ക.

  • സ്വ​ന്തം ലേ​ഖി​ക

Related posts

Leave a Comment