‘ദ പാഷൻ ഓഫ് ദ ക്രൈസ്റ്റ് ’: സിനിമയുടെ പശ്ചാത്തലസംഗീതം ലൈവ് അവതരണം കൊച്ചിയിൽ

കൊ​​​ച്ചി: വി​​​ഖ്യാ​​​ത​​​മാ​​​യ ‘ദ ​​​പാ​​​ഷ​​​ൻ ഓ​​​ഫ് ദ ​​​ക്രൈ​​​സ്റ്റ്’ സി​​​നി​​​മ​​​യു​​​ടെ പ​​​ശ്ചാ​​​ത്ത​​​ല​​​സം​​​ഗീ​​​തം ലൈ​​​വ് ഓ​​​ർ​​​ക്ക​​​സ്ട്ര​​​യാ​​​യി അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​ന്നു. കൊ​​​ച്ചി​​​ൻ ചേം​​​ബ​​​ർ ഓ​​​ർ​​​ക്ക​​​സ്ട്ര​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ നാ​​​ളെ മു​​​ത​​​ൽ ഏ​​​പ്രി​​​ൽ ര​​​ണ്ടു വ​​​രെ കൊ​​​ച്ചി​​​യി​​​ലെ ഫൈ​​​ൻ ആ​​​ർ​​​ട്സ് ഹാ​​​ളി​​​ലാ​​​ണ് അ​​​വ​​​ത​​​ര​​​ണം.

ഹൃ​​​ദ​​​യ​​​സ്പ​​​ർ​​​ശി​​​യാ​​​യ സി​​​നി​​​മ​​​യി​​​ലെ പ​​​ശ്ചാ​​​ത്ത​​​ല​​​സം​​​ഗീ​​​തം അ​​​തി​​​ന്‍റെ പൂ​​​ർ​​​ണ​​​ത​​​യോ​​​ടെ അ​​​നു​​​ഭ​​​വ​​​വേ​​​ദ്യ​​​മാ​​​ക്കു​​​ക​​​യെ​​​ന്ന ല​​​ക്ഷ്യ​​​ത്തോ​​​ടെ​​​യാ​​​ണു പ​​​രി​​​പാ​​​ടി ഒ​​​രു​​​ക്കു​​​ന്ന​​​തെ​​​ന്ന് സം​​​ഘാ​​​ട​​​ക​​​ർ പ​​​റ​​​ഞ്ഞു.
സി​​​നി​​​മ​​​യു​​​ടെ പ്ര​​​ദ​​​ർ​​​ശ​​​ന​​​ത്തി​​​നൊ​​​പ്പം അ​​​മ്പ​​​തോ​​​ളം ക​​​ലാ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ വ്യ​​​ത്യ​​​സ്ത സം​​​ഗീ​​​തോ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ ഉ​​​പ​​​യോ​​​ഗി​​​ച്ചു ത​​​ത്‌​​​സ​​​മ​​​യം അ​​​തി​​​ലെ സം​​​ഗീ​​​തം അ​​​വ​​​ത​​​രി​​​പ്പി​​​ക്കും.

ദി​​​വ​​​സ​​​വും വൈ​​​കു​​​ന്നേ​​​രം ആ​​​റി​​​നാ​​​ണ് അ​​​വ​​​ത​​​ര​​​ണം. സം​​​ഗീ​​​ത​​​രം​​​ഗ​​​ത്തെ പ്ര​​​ഗ​​​ത്ഭ​​​രു​​​ടെ കൂ​​​ട്ടാ​​​യ്മ​​​യാ​​​യ കൊ​​​ച്ചി​​​ൻ ചേം​​​ബ​​​ർ ഓ​​​ർ​​​ക്ക​​​സ്ട്ര, ശ്ര​​​ദ്ധേ​​​യ​​​മാ​​​യ പാ​​​ശ്ചാ​​​ത്യ​​​സം​​​ഗീ​​​ത പ​​​രി​​​പാ​​​ടി​​​ക​​​ൾ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചി​​​ട്ടു​​​ണ്ട്. ഫോ​​​ൺ- 91 9567259130.

Related posts

Leave a Comment