എ​ടാ പ്രേ​മാ… എ​നി​ക്കീ ദേ​ശ​ത്തി​ന്‍റെ വ​ഴി അ​റി​യി​ല്ലെ​ഡാ… പു​റ​കെ ന​ട​ന്ന് ശ​ല്യം ചെ​യ്ത യു​വാ​വി​നെ അ​ടി​ച്ച് ഓ​ടി​ച്ച് വി​ദേ​ശ വ​നി​ത​ക​ൾ; വീ​ഡി​യോ വൈ​റ​ൽ

രാ​ജ്യ ത​ല​സ്ഥാ​ന​ത്തു​പോ​ലും സ്ത്രീ​ക​ൾ സു​ര​ക്ഷി​ത​ര​ല്ലെ​ന്ന് തെ​ളി​യി​ക്കു​ന്ന വീ​ഡി​യോ ആ​ണി​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്. തെ​രു​വു​ക​ളി​ലൂ​ടെ ന​ട​ക്കു​ന്ന മൂ​ന്ന് വി​ദേ​ശ സ‌‌‌​ഞ്ചാ​രി​ക​ളെ ഒ​രു മ​ധ്യ​വ​യ​സ്ക​ൻ ശ​ല്യം ചെ​യ്തു.

അ​യാ​ളു​ടെ ശ​ല്യം സ​ഹി​ക്കാ​തെ വ​ന്ന​തോ​ടെ വ​നി​ത​ക​ൾ ഓ​ടി​ച്ചി​ട്ട് അ​ടി​ച്ചു. തി​ര​ക്കേ​റി​യ റോ​ഡി​ലാ​ണ് ഈ ​സം​ഭ​വം ന​ട​ന്ന​തെ​ങ്കി​ലും പോ​ലീ​സോ മ​റ്റ് വ​ഴി​യാ​ത്ര​ക്കാ​രോ ഒ​ന്നും ഇ​ട​പെ​ടാ​തെ നോ​ക്കി നി​ൽ​ക്കു​ന്ന​തും വീ​ഡി​യോ​യി​ൽ കാ​ണാം.

സ്ത്രീ​ക​ളു​ടെ മ​ർ​ദ്ദ​ന​ത്തി​ൽ നി​ന്നും ര​ക്ഷ​പ്പെ​ടാ​ൻ ഇ​യാ​ൾ പ​ല ത​വ​ണ ശ്ര​മി​ക്കു​ന്നു​ണ്ടെ​ങ്കി​ൽ പി​ന്നാ​ലെ ചെ​ന്ന് സ്ത്രീ​ക​ൾ ഇ​യാ​ളെ മ‍​ർ​ദ്ദി​ക്കു​ന്ന​ത് കാ​ണാം. വീ​ഡി​യോ വൈ​റ​ലാ​യ​തി​ന് പി​ന്നാ​ലെ ധാ​രാ​ളം ആ​ളു​ക​ൾ ക​മ​ന്‍റു​മാ​യി എ​ത്തി. എ​ല്ലാ​വ​രും കാ​ഴ്ച​ക്കാ​രാ​യി നി​ൽ​ക്കു​ന്ന​തി​നു നി​ര​വ​ധി ആ​ളു​ക​ൾ വി​മ​ർ​ശി​ച്ചു.

 

 

Related posts

Leave a Comment