പാ​തി​വ​ഴി പി​ന്നി​ട്ട് ആ​ർ​ട്ടി​മി​സ്, ഇ​നി 2,11,200 കി​ലോ​മീ​റ്റ​ർ ദൂ​രം മാ​ത്രം: ച​ന്ദ്ര​നെ ചു​റ്റാ​ൻ പു​റ​പ്പെ​ട്ട ബ​ഹി​രാ​കാ​ശ സ​ഞ്ചാ​രി​ക​ൾ പ​ക​ർ​ത്തി​യ ഭൂ​മി​യു​ടെ ആ​ദ്യ​ചി​ത്രം പു​റ​ത്ത്

ഹൂ​സ്റ്റ​ൺ: ച​ന്ദ്ര​നെ ചു​റ്റാ​ൻ പു​റ​പ്പെ​ട്ട ബ​ഹി​രാ​കാ​ശ സ​ഞ്ചാ​രി​ക​ൾ പ​ക​ർ​ത്തി​യ ഭൂ​മി​യു​ടെ ആ​ദ്യ​ചി​ത്രം അ​മേ​രി​ക്ക​യി​ലെ നാ​സ ബ​ഹി​രാ​കാ​ശ ഏ​ജ​ൻ​സി പു​റ​ത്തു​വി​ട്ടു. ആ​ർ​ട്ടി​മി​സ് ര​ണ്ടാം ദൗ​ത്യം പാ​തി ദൂ​രം പി​ന്നി​ട്ട വേ​ള​യി​ൽ മി​ഷ​ൻ ക​മാ​ൻ​ഡ​ർ റീ​ഡ് വൈ​സ്മാ​നാ​ണ് ചി​ത്രം പ​ക​ർ​ത്തി​യ​ത്. അ​റ്റ്‌​ലാ​ന്‍റി​ക് സ​മു​ദ്ര​ഭാ​ഗം ദൃ​ശ്യ​മാ​കു​ന്ന ചി​ത്ര​ത്തി​ൽ ക​ടും നീ​ല നി​റ​ത്തി​ലാ​ണ് ഭൂ​മി ദൃ​ശ്യ​മാ​കു​ത്. ഹെ​ല്ലോ, വേ​ൾ​ഡ് എ​ന്നാ​ണ് ചി​ത്ര​ത്തി​ന്‍റെ പേ​ര്.

അ​ർ​ട്ടി​മി​സ് ദൗ​ത്യം ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ ഭൂ​മി​യി​ൽ​നി​ന്ന് 2,28,500 കി​ലോ​മീ​റ്റ​ർ പി​ന്നി​ട്ടു. ച​ന്ദ്ര​നി​ലേ​ക്ക് അ​വ​ശേ​ഷി​ക്കു​ന്ന​ത് 2,11,200 കി​ലോ​മീ​റ്റ​ർ ദൂ​രം. ആ​ർ​ട്ടി​മി​സ് ദൗ​ത്യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി റീ​ഡ് വൈ​സ്മാ​ൻ, വി​ക്ട​ർ ഗ്ലോ​വ​ർ, ക്രി​സ്റ്റീ​ന കോ​ച്ച്, ജെ​റ​മി ഹാ​ൻ​സ​ൺ എ​ന്നീ നാ​ലു ബ​ഹി​രാ​കാ​ശ സ​ഞ്ചാ​രി​ക​ളാ​ണ് ഓ​റി​യോ​ൺ പേ​ട​ക​ത്തി​ൽ ച​ന്ദ്ര​നി​ലേ​ക്കു നീ​ങ്ങു​ന്ന​ത്. പാ​തി​ദൂ​രം പി​ന്നി​ട്ടു​വെ​ന്ന അ​റി​യി​പ്പു ല​ഭി​ച്ച​പ്പോ​ൾ സ​ഞ്ചാ​രി​ക​ളെ​ല്ലാം വ​ള​രെ സ​ന്തോ​ഷ​ത്തി​ലാ​യെ​ന്ന് ക്രി​സ്റ്റീ​ന കോ​ച്ച് പ​റ​ഞ്ഞ​താ​യി നാ​സ അ​റി​യി​ച്ചു.

Related posts

Leave a Comment