വാ​ട്സ് ആ​പ്പ് ഗ്രൂ​പ്പി​ലെ ത​ർ​ക്കം; ക്ഷേ​ത്രം പ്ര​സി​ഡ​ന്‍റി​നെ കു​ത്തി​പ​രി​ക്കേ​ൽ​പ്പി​ച്ച് ക്ഷേ​ത്രം ഭാ​ര​വാ​ഹി

ചെ​റു​തോ​ണി: വാ​ട്സ് ആ​പ്പ് ഗ്രൂ​പ്പി​ലെ വാ​ക്കു​ത​ർ​ക്ക​ത്തി​നൊ​ടു​വി​ൽ ക്ഷേ​ത്രം പ്ര​സി​ഡ​ന്‍റി​ന് കു​ത്തേ​റ്റു. ക​ഞ്ഞി​ക്കു​ഴി പ​ഞ്ചാ​യ​ത്തി​ലെ പ​ഴ​യ​രി​ക്ക​ണ്ടം ശ്രീ ​മ​ഹാ​ദേ​വക്ഷേ​ത്രം പ്ര​സി​ഡ​ന്‍റ് ക​റി​ക്ക​ല്ലി​ൽ ര​വീ​ന്ദ്ര​നാ​ണ് കു​ത്തേ​റ്റ​ത്. വ​യ​റി​ന് കു​ത്തേ​റ്റ ഇ​യാ​ൾ ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലാ​ണ്.

പി​ഡ​ബ്ല്യു​ഡി ഉ​ദ്യോ​ഗ​സ്ഥ​നാ​യ ക്ഷേ​ത്രം ഭാ​ര​വാ​ഹി പ​ഴ​യ​രി​ക്ക​ണ്ടം അ​ള്ളും​പു​റ​ത്ത് അ​നൂ​പാ​ണ് പ്ര​സി​ഡ​ന്‍റി​നെ കു​ത്തി​യ​ത്. സം​ഭ​വശേ​ഷം ഇ​യാ​ൾ ഒ​ളി​വി​ൽ പോ​യി.ഇ​ന്ന​ലെ രാ​വി​ലെ പത്തിന് ക്ഷേ​ത്രം പ​രി​സ​ര​ത്താ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്. ക​ഞ്ഞി​ക്കു​ഴി പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Related posts

Leave a Comment