കേ​ര​ളം യു​ഡി​എ​ഫ് തൂ​ത്ത് വാ​രും; ഇ​ന്ന് ആ​റ് മ​ണി​ക​ഴി​ഞ്ഞാ​ല്‍ പി​ണ​റാ​യി സ​ര്‍​ക്കാ​ര്‍ അ​സ്ത​മി​ക്കു​മെ​ന്ന് എ.​കെ. ആ​ന്‍റ​ണി


തി​രു​വ​ന​ന്ത​പു​രം: ഇ​ന്ന് ആ​റ് മ​ണി​ക​ഴി​ഞ്ഞാ​ല്‍ പി​ണ​റാ​യി സ​ര്‍​ക്കാ​ര്‍ അ​സ്ത​മി​ക്കും. പി​ന്നീ​ട് കെ​യ​ര്‍​ടേ​ക്ക​ര്‍ മു​ഖ്യ​മ​ന്ത്രി മാ​ത്ര​മാ​യി​രി​ക്കു​മെ​ന്ന് മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വ് എ.​കെ. ആ​ന്‍റ​ണി. കേ​ര​ള​ത്തി​ന്‍റെ ഭ​ര​ണം യു​ഡി​എ​ഫി​ന് ല​ഭി​ക്കു​മെ​ന്നും കേ​ര​ളം യു​ഡി​എ​ഫ് തൂ​ത്ത് വാ​രു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ പ​ത്ത് വ​ര്‍​ഷ​ക്കാ​ല​ത്തെ ദു​ര്‍​ഭ​ര​ണ​ത്തി​നെ​തി​രേ ക​ണ​ക്കു ചോ​ദി​ക്കാ​നും എ​ല്‍​ഡി​എ​ഫി​നെ പു​റ​ത്താ​ക്കാ​നും ജ​ന​ങ്ങ​ള്‍ പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ലേ​ക്ക് ഒ​ഴു​കി എ​ത്തു​ക​യാ​ണ്. എ​സ്എ​ഫ്‌​ഐ​യു​ടെ സ്ഥാ​പ​ക നേ​താ​വ് ഉ​ള്‍​പ്പെ​ടെ യു​ഡി​എ​ഫി​നോ​ടൊ​പ്പ​മാ​ണ്. എ​ല്‍​ഡി​എ​ഫി​നെ സ്‌​നേ​ഹി​ക്കു​ന്ന​വ​ര്‍ ഇ​ത്ത​വ​ണ മാ​റി വോ​ട്ട് ചെ​യ്യ​ണം.

അ​ല്ലെ​ങ്കി​ല്‍ എ​ല്‍​ഡി​എ​ഫ് എ​ന്ന പാ​ര്‍​ട്ടി സം​വി​ധാ​നം ഇ​ല്ലാ​താ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. യു​ഡി​എ​ഫ് ഭ​രി​ക്കു​മെ​ന്ന കാ​ര്യം പ​ക​ല്‍​പോ​ലെ വ്യ​ക്ത​മാ​ണ്. ബി​ജെ​പി​ക്ക് കേ​ര​ള​ത്തി​ന്‍റെ മ​ണ്ണി​ല്‍ വി​ജ​യി​ക്കാ​ന്‍ ക​ഴി​യി​ല്ല.

അ​വ​ര്‍​ക്ക് പാ​ക​പ്പെ​ടു​ന്ന മ​ണ്ണ​ല്ല കേ​ര​ള​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ജ​ഗ​തി സ്‌​കു​ളി​ല്‍ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷം മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ള്‍​ക്ക് മ​റു​പ​ടി​യാ​യാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യ​ങ്ങ​ള്‍ വ്യ​ക്ത​മാ​ക്കി​യ​ത്.

Related posts

Leave a Comment