ഒട്ടിപ്പീരെല്ലാം പറ്റിപ്പീര്… ഇനി ഇതൊക്കെത്തന്നെ ധാരാളം: സ്വ​ന്തം ഫോ​ട്ടോ പെ​ട്ടി​യി​ൽ പൊ​തി​യു​ന്ന​താ​ണ് ഇ​പ്പോ​ൾ ട്രെ​ൻ​ഡ്; വെ​റൈ​റ്റി പ​രീ​ക്ഷ​ണ​വു​മാ​യി ഒ​രു കു​ടും​ബം; സം​ഗ​തി സോ​ഷ്യ​ൽ മീ​ഡി​യ തൂ​ക്കി

സ്വ​ന്തം ചി​ത്ര​ങ്ങ​ളി​ൽ സ്യൂ​ട്ട്കേ​സ് പൊ​തി​ഞ്ഞി​ട്ടു​ണ്ടോ, എ​ന്നാ​ൽ അ​ങ്ങ​നെ ഒ​രു വെ​റൈ​റ്റി ഐ​ഡി​യ​യു​മാ​യി യു​വ​തി എ​യ​ർ​പോ​ട്ടി​ൽ എ​ത്തി​യ​താ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ട്രെ​ൻ​ഡിം​ഗ്.ഒ​രു കു​ടും​ബം അ​വ​രു​ടെ ഓ​രോ​രു​ത്ത​രു​ടെ​യും പെ​ട്ടി​ക​ൾ​ക്ക് പു​റ​ത്ത് സ്വ​ന്തം മു​ഖ​ത്തി​ന്‍റെ ചി​ത്ര​ങ്ങ​ൾ പ​തി​പ്പി​ച്ചാ​ണ് എ​യ​ർ​പോ​ട്ടി​ൽ എ​ത്തി​യ​ത്. മ​നോ​ഹ​ര​മാ​യ സെ​ൽ​ഫി​ക​ള​ല്ല, മ​റി​ച്ച് ത​മാ​ശ​രൂ​പ​ത്തി​ലു​ള്ള, അ​രോ​ച​ക​മെ​ന്ന് തോ​ന്നി​പ്പി​ക്കു​ന്ന മു​ഖ​ഭാ​വ​ങ്ങ​ളു​ള്ള ചി​ത്ര​ങ്ങ​ളാ​ണ്.

എ​യ​ർ​പോ​ട്ടി​ൽ ആ​ദ്യം ക​ണ്ട് നി​ന്ന ആ​ളു​ക​ൾ​ക്ക് സം​ഭ​വം പി​ടി​കി​ട്ടി​യി​ല്ല, പി​ന്നീ​ടാ​ണ് കാ​ര്യ​ങ്ങ​ൾ മ​ന​സി​ലാ​യ​ത്. ഈ ​വീ​ഡി​യോ നി​മി​ഷ​നേ​രം കൊ​ണ്ട് ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് ക​ണ്ട​ത്.വി​മാ​ന​യാ​ത്ര​യ്ക്ക് ശേ​ഷം ല​ഗേ​ജ് ബെ​ൽ​റ്റി​ന​രി​കി​ൽ പോ​യി ഒ​രേ​പോ​ലെ​യു​ള്ള നൂ​റു​ക​ണ​ക്കി​ന് ബാ​ഗു​ക​ൾ​ക്കി​ട​യി​ൽ നി​ന്ന് സ്വ​ന്തം പെ​ട്ടി ക​ണ്ടെ​ത്തു​ക എ​ന്ന​ത് അ​ത്ര എ​ളു​പ്പ​മു​ള്ള കാ​ര്യ​മ​ല്ല. അ​തു​പോ​ലെ മ​റ്റാ​രു​ടെ​യും പെ​ട്ടി​ക​ൾ മാ​റി എ​ടു​ക്കാ​തി​രി​ക്കാ​നാ​ണ്, ഇ​ങ്ങ​നെ ചെ​യ്ത​ത്.

ഈ ​വൈ​റ​ൽ വീ​ഡി​യോ പു​തി​യൊ​രു യാ​ത്രാ ട്രെ​ൻ​ഡി​നാ​ണ് തു​ട​ക്ക​മി​ട്ടി​രി​ക്കു​ന്ന​ത്. ചെ​റി​യ ടാ​ഗു​ക​ൾ​ക്കും റി​ബ​ണു​ക​ൾ​ക്കും പ​ക​രം, ത​മാ​ശ നി​റ​ഞ്ഞ വ​ലി​യ മു​ഖ​ചി​ത്ര​ങ്ങ​ൾ പെ​ട്ടി​ക​ളി​ൽ പ്രി​ന്‍റ് ചെ​യ്യു​ന്ന​താ​ണ് പു​തി​യ ട്രെ​ൻ​ഡിം​ഗ് രീ​തി.

ഇ​ങ്ങ​നെ​യു​ള്ള ബാ​ഗു​ക​ൾ തൊ​ടാ​ൻ എ​യ​ർ​പോ​ർ​ട്ട് ജീ​വ​ന​ക്കാ​ർ പോ​ലും ധൈ​ര്യ​പ്പെ​ടി​ല്ല, ഇ​ത്ത​രം ബാ​ഗു​ക​ൾ ആ​രും മോ​ഷ്ടി​ക്കി​ല്ല, എ​ന്നു​ള്ള ര​സ​ക​ര​മാ​യ ക​ന്‍റു​ക​ളാ​ണ് വീ​ഡി​യോ​യ്ക്ക് താ​ഴെ നി​റ​ഞ്ഞ​ത്. ജീ​നി​യ​സ് എ​ന്നും പ​ല​രും ഇ​തി​നെ വി​ശേ​ഷി​പ്പി​ച്ചു. റെ​ഡി​റ്റ് , ഫേ​സ്ബു​ക്ക് തു​ട​ങ്ങി​യ പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ലും സ​മാ​ന​മാ​യ പോ​സ്റ്റു​ക​ൾ പ്ര​ത്യ​ക്ഷ​പ്പെ​ട്ടു തു​ട​ങ്ങി.

 

Related posts

Leave a Comment