സ്വന്തം ചിത്രങ്ങളിൽ സ്യൂട്ട്കേസ് പൊതിഞ്ഞിട്ടുണ്ടോ, എന്നാൽ അങ്ങനെ ഒരു വെറൈറ്റി ഐഡിയയുമായി യുവതി എയർപോട്ടിൽ എത്തിയതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗ്.ഒരു കുടുംബം അവരുടെ ഓരോരുത്തരുടെയും പെട്ടികൾക്ക് പുറത്ത് സ്വന്തം മുഖത്തിന്റെ ചിത്രങ്ങൾ പതിപ്പിച്ചാണ് എയർപോട്ടിൽ എത്തിയത്. മനോഹരമായ സെൽഫികളല്ല, മറിച്ച് തമാശരൂപത്തിലുള്ള, അരോചകമെന്ന് തോന്നിപ്പിക്കുന്ന മുഖഭാവങ്ങളുള്ള ചിത്രങ്ങളാണ്.
എയർപോട്ടിൽ ആദ്യം കണ്ട് നിന്ന ആളുകൾക്ക് സംഭവം പിടികിട്ടിയില്ല, പിന്നീടാണ് കാര്യങ്ങൾ മനസിലായത്. ഈ വീഡിയോ നിമിഷനേരം കൊണ്ട് ദശലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്.വിമാനയാത്രയ്ക്ക് ശേഷം ലഗേജ് ബെൽറ്റിനരികിൽ പോയി ഒരേപോലെയുള്ള നൂറുകണക്കിന് ബാഗുകൾക്കിടയിൽ നിന്ന് സ്വന്തം പെട്ടി കണ്ടെത്തുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അതുപോലെ മറ്റാരുടെയും പെട്ടികൾ മാറി എടുക്കാതിരിക്കാനാണ്, ഇങ്ങനെ ചെയ്തത്.
ഈ വൈറൽ വീഡിയോ പുതിയൊരു യാത്രാ ട്രെൻഡിനാണ് തുടക്കമിട്ടിരിക്കുന്നത്. ചെറിയ ടാഗുകൾക്കും റിബണുകൾക്കും പകരം, തമാശ നിറഞ്ഞ വലിയ മുഖചിത്രങ്ങൾ പെട്ടികളിൽ പ്രിന്റ് ചെയ്യുന്നതാണ് പുതിയ ട്രെൻഡിംഗ് രീതി.
ഇങ്ങനെയുള്ള ബാഗുകൾ തൊടാൻ എയർപോർട്ട് ജീവനക്കാർ പോലും ധൈര്യപ്പെടില്ല, ഇത്തരം ബാഗുകൾ ആരും മോഷ്ടിക്കില്ല, എന്നുള്ള രസകരമായ കന്റുകളാണ് വീഡിയോയ്ക്ക് താഴെ നിറഞ്ഞത്. ജീനിയസ് എന്നും പലരും ഇതിനെ വിശേഷിപ്പിച്ചു. റെഡിറ്റ് , ഫേസ്ബുക്ക് തുടങ്ങിയ പ്ലാറ്റ്ഫോമുകളിലും സമാനമായ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടു തുടങ്ങി.
