ഒറ്റ ദിവസംകൊണ്ട് അനാഥമായൊരു സ്കൂൾ: ഇ​നി പാ​ങ്ങ് സ്കൂ​ളി​ൽ വിദ്യ ചൊല്ലിക്കൊടുക്കാൻ ശേഷിക്കുന്നത് നാല്പേര് മാത്രം

മ​ല​പ്പു​റം: പാ​ങ്ങ് ജി​എ​ൽ​പി സ്കൂ​ളി​ൽ ഇ​നി ശേ​ഷി​ക്കു​ന്ന​ത് മൂ​ന്ന് അ​ധ്യാ​പ​ക​രും ഒ​രു പ്യൂ​ണും മാ​ത്രം. ഒ​റ്റ​ദി​വ​സം കൊ​ണ്ട് അ​നാ​ഥ​മാ​യി​രി​ക്കു​ക​യാ​ണ് ഈ ​സ്കൂ​ൾ. പാ​ങ്ങ് ഗ്രാ​മ​ത്തി​ലെ കു​ഞ്ഞു​ങ്ങ​ൾ​ക്ക് സ്നേ​ഹാ​ക്ഷ​ര​ങ്ങ​ൾ പ​ക​ർ​ന്നു ന​ൽ​കി​യ​വ​രാ​ണ് വാ​ൽ​പാ​റ ദു​ര​ത്ത​ത്തി​ൽ പൊ​ലി​ഞ്ഞ​ത്. പ്യൂ​ണ്‍ ഗോ​പാ​ല​കൃ​ഷ്ണ​ൻ, എ​ൽ​പി വി​ഭാ​ഗം അ​ധ്യാ​പി​ക ഹ​സ്ന​ത്ത്, എ​ൽ​കെ​ജി അ​ധ്യാ​പി​ക​മാ​രാ​യ റ​സീ​ന, യ​ശോ​ദ എ​ന്നി​വ​രാ​ണ് ഇ​നി​യു​ള്ള​ത്.

കു​ട്ടി​ക​ളു​മാ​യും നാ​ട്ടു​കാ​രു​മാ​യു​മൊ​ക്കെ ഒ​രു കു​ടും​ബം പോ​ലെ സ്നേ​ഹ​ത്തോ​ടെ പെ​രു​മാ​റു​ന്ന​വ​രാ​ണ് ഈ ​സ്കൂ​ളി​ലെ അ​ധ്യാ​പ​ക​രെ​ന്ന് സ്കൂ​ളി​നു തൊ​ട്ട​ടു​ത്ത വീ​ട്ടി​ലെ നാ​സ​ർ കി​ളി​വീ​ട്ടി​ൽ വി​തു​ന്പി കൊ​ണ്ടു പ​റ​ഞ്ഞു. സ​മീ​പ​ത്തെ വീ​ടു​ക​ളി​ൽ എ​ന്തു വി​ശേ​ഷ​ങ്ങ​ളു​ണ്ടെ​ങ്കി​ലും അ​ധ്യാ​പ​ക​ർ അ​വി​ടെ​യെ​ത്തും. അ​ത്ര​യ്ക്കും അ​ടു​പ്പ​മാ​യി​രു​ന്നു നാ​ട്ടു​കാ​രു​മാ​യി.

വേ​ന​ൽഅ​വ​ധി​യാ​ണെ​ങ്കി​ലും ജോ​ലി സം​ബ​ന്ധ​മാ​യ കാ​ര്യ​ങ്ങ​ൾ​ക്കാ​യാ​ലും അ​ധ്യാ​പ​ക​ർ പ​ല​പ്പോ​ഴും സ്കൂ​ളി​ലേ​ക്ക് വ​രാ​റു​ണ്ട്. ഇ​തു​പ്ര​ക​രം തി​ങ്ക​ളാ​ഴ്ച ബാ​ക്കി​യു​ള്ള ജോ​ലി​ക​ൾ തീ​ർ​ക്കാ​ൻ സ്കൂ​ളി​ലെ​ത്താ​മെ​ന്ന് അ​ധ്യാ​പ​ക​ർ നേ​ര​ത്തെ തീ​രു​മാ​നി​ച്ചി​രു​ന്നു. ഇ​തി​നി​ട​യി​ലാ​ണ് അ​പ്ര​തീ​ക്ഷി​ത ദു​ര​ന്ത​മു​ണ്ടാ​യ​ത്.

Related posts

Leave a Comment