ഇ​റാ​നെ​തി​രേ സം​യു​ക്ത സൈ​നി​ക​നീ​ക്കം ന​ട​ത്ത​ണ​മെ​ന്ന ആവശ്യവുമായി നെ​ത​ന്യാ​ഹു: എതിർപ്പുമായി ജോ​ർ​ജ് ബു​ഷ്, ബ​രാ​ക് ഒ​ബാ​മ, ജോ ​ബൈ​ഡ​ൻ

വാ​ഷിം​ഗ്ട​ൺ ഡി​സി: ഇ​റാ​നെ​തി​രേ സം​യു​ക്ത സൈ​നി​ക​നീ​ക്കം ന​ട​ത്ത​ണ​മെ​ന്ന ഇ​സ്ര​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു​വി​ന്‍റെ ആ​വ​ശ്യം മു​ൻ യു​എ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ജോ​ർ​ജ് ബു​ഷ്, ബ​രാ​ക് ഒ​ബാ​മ, ജോ ​ബൈ​ഡ​ൻ എ​ന്നി​വ​ർ ത​ള്ളി​ക്ക​ള​ഞ്ഞ​താ​യി മു​ൻ സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി ജോ​ൺ കെ​റി വെ​ളി​പ്പെ​ടു​ത്തി. എ​ന്നാ​ൽ, ഡോ​ണ​ൾ​ഡ് ട്രം​പ് ഈ ​നീ​ക്ക​ത്തി​നു പ​ച്ച​ക്കൊ​ടി കാ​ട്ടി​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മാ​ധ്യ​മ പ​രി​പാ​ടി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു കെ​റി.

ഇ​റാ​നെ​തി​രാ​യ യു​ദ്ധ​ത്തി​നു മു​ൻ​ഗാ​മി​മാ​രാ​യ പ്ര​സി​ഡ​ന്‍റു​മാ​ർ വി​സ​മ്മ​തി​ച്ച​തു സ​മാ​ധാ​ന​പ​ര​മാ​യ ച​ർ​ച്ച​ക​ൾ​ക്കും ന​യ​ത​ന്ത്ര നീ​ക്ക​ങ്ങ​ൾ​ക്കും ഇ​നി​യും സാ​ധ്യ​ത​യു​ണ്ടെ​ന്ന ബോ​ധ്യ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണെ​ന്ന് കെ​റി വ്യ​ക്ത​മാ​ക്കി. ഒ​ബാ​മ​യും ബു​ഷും ബൈ​ഡ​നും നെ​ത​ന്യാ​ഹു​വി​നോ​ട് “നോ’ ​പ​റ​ഞ്ഞു.

ആ ​ച​ർ​ച്ച​ക​ളു​ടെ ഭാ​ഗ​മാ​യി​രു​ന്ന വ്യ​ക്തി​യാ​ണു താ​നെ​ന്നും കെ​റി കൂ​ട്ടി​ച്ചേ​ർ​ത്തു. വി​യ​റ്റ്നാം യു​ദ്ധ​ത്തി​ലും ഇ​റാ​ഖ് യു​ദ്ധ​ത്തി​ലും സം​ഭ​വി​ച്ച​തു​പോ​ലെ അ​മേ​രി​ക്ക​ൻ ജ​ന​ത​യോ​ടു ക​ള​വു​പ​റ​ഞ്ഞ് മ​ക്ക​ളെ യു​ദ്ധ​ത്തി​നു വി​ടാ​ൻ ആ​വ​ശ്യ​പ്പെ​ടു​ന്ന​തു തെ​റ്റാ​ണെ​ന്നും കെ​റി ഓ​ർ​മി​പ്പി​ച്ചു.

ഇ​റാ​നി​ൽ ഭ​ര​ണ​മാ​റ്റം എ​ളു​പ്പ​ത്തി​ൽ സാ​ധ്യ​മാ​കു​മെ​ന്നും ജ​ന​ങ്ങ​ൾ ഭ​ര​ണ​കൂ​ട​ത്തി​നെ​തി​രേ തി​രി​യു​മെ​ന്നും വി​ശ്വ​സി​പ്പി​ച്ചാ​ണ് നെ​ത​ന്യാ​ഹു ട്രം​പി​നെ യു​ദ്ധ​ത്തി​നാ​യി പ്രേ​രി​പ്പി​ച്ച​ത്. എ​ന്നാ​ൽ നെ​ത​ന്യാ​ഹു​വി​ന്‍റെ പ്ര​വ​ച​ന​ങ്ങ​ൾ പാ​ളി​യെ​ന്നും ഇ​റാ​നി​ൽ ഭ​ര​ണ​മാ​റ്റ​മോ ആ​ഭ്യ​ന്ത​ര ക​ലാ​പ​മോ സം​ഭ​വി​ച്ചി​ല്ലെ​ന്നും കെ​റി ചൂ​ണ്ടി​ക്കാ​ട്ടി.

നെ​ത​ന്യാ​ഹു​വി​ന്‍റെ യു​ദ്ധ താ​ത്പ​ര്യ​ങ്ങ​ളി​ൽ യു​എ​സ് വൈ​സ് പ്ര​സി​ഡ​ന്‍റ് ജെ​ഡി വാ​ൻ​സും അ​തൃ​പ്തി പ്ര​ക​ടി​പ്പി​ച്ച​താ​യി റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. യു​ദ്ധ​ത്തി​ലൂ​ടെ ഭ​ര​ണ​മാ​റ്റം എ​ളു​പ്പ​ത്തി​ൽ സം​ഭ​വി​ക്കു​മെ​ന്ന നെ​ത​ന്യാ​ഹു​വി​ന്‍റെ ശു​ഭാ​പ്തി​വി​ശ്വാ​സ​ത്തെ വാ​ൻ​സ് ചോ​ദ്യം ചെ​യ്തു. കാ​ര്യ​ങ്ങ​ൾ ഇ​ത്ര എ​ളു​പ്പ​മാ​കി​ല്ലെ​ന്ന കൃ​ത്യ​മാ​യ നി​ല​പാ​ട് വാ​ൻ​സ് ഇ​സ്രാ​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി​യെ അ​റി​യി​ച്ച​താ​യും അ​ന്താ​രാ​ഷ്ട്ര മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു.

നെ​ത​ന്യാ​ഹു​വി​ന്‍റെ ക​ണ​ക്കു​കൂ​ട്ട​ലു​ക​ൾ അ​തി​ശ​യോ​ക്തി ക​ല​ർ​ന്ന​താ​ണെ​ന്ന വാ​ദം യു​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കി​ട​യി​ലും ശ​ക്ത​മാ​ണ്. യു​ദ്ധ​ത്തി​ന്‍റെ പ​രി​ണി​ത​ഫ​ല​ങ്ങ​ളെ​ക്കു​റി​ച്ച് വൈ​സ് പ്ര​സി​ഡ​ന്‍റ് കൃ​ത്യ​മാ​യ മു​ന്ന​റി​യി​പ്പു ന​ൽ​കി​യ​താ​യാ​ണു സൂ​ച​ന.

Related posts

Leave a Comment