കയാൽ ചന്ദ്രനെ നായകനാക്കി രാജ ദുരൈ സിങ്കം സംവിധാനം ചെയ്യുന്ന സിൻഗ എന്ന തമിഴ് ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. മലയാളത്തിലെ പ്രിയ താരങ്ങളായ സിജാ റോസ്, മീനാക്ഷി രവീന്ദ്രൻ എന്നിവരാണ് നായികമാരായി എത്തുന്നത്.
ഒപ്പം ഒരു നായ്ക്കുട്ടിയും ഈ ചിത്രത്തിന്റെ ടൈറ്റിൽ കഥാപാത്രമായി എത്തുന്നു. ആദിത്യ കതിർ, അരിസ്റ്റോ സുരേഷ് എന്നിവർക്കൊപ്പം ഒരു കൂട്ടം പുതുമുഖങ്ങളും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു.
പ്രണയത്തിന്റെയും സൗഹൃദത്തിന്റെയും ഹൃദയസ്പർശിയായ മുഹൂർത്തങ്ങളാണ് ടീസർ നൽകുന്നത്. മനുഷ്യരും നായ്ക്കളും തമ്മിലുള്ള ആഴമേറിയതും അഭേദ്യവുമായുള്ള ബന്ധം പണ്ടേ ചരിത്രത്താളുകളിൽ എഴുതപ്പെട്ടവയാണ്. രുദ്രം സിനിമാസ്, എസ്ആർ ഫിലിംസ് എന്നീ ബാനറിൽ വേലായുധം രാജേന്ദ്രൻ നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അശോക് കുമാർ രാജ് നിർവഹിച്ചിരിക്കുന്നു.
പ്രശസ്ത ചലച്ചിത്ര സംവിധായകരായ വസന്ത്, സർക്കുണം എന്നിവരുടെ കീഴിൽ തന്റെ കരിയർ തുടങ്ങിയ രാജദുരൈ സിൻഗം ഒരുക്കിയ ഈ ചിത്രം തികച്ചും മനോഹരമായ ഒരു കുടുംബചിത്രമാണ്. അടുത്തിടെ പുറത്തിറങ്ങിയ സിൻഗത്തിലെ സൂപ്പർ ഹിറ്റ് ഗാനം കാതുകുള്ളക്കുരുവി എന്ന പാട്ട് ഇതിനോടകം തന്നെ സിനിമ ആസ്വാദകരുടെ മനസിൽ ഇടംപിടിച്ചു കഴിഞ്ഞു. കഥയ്ക്കൊപ്പം തന്നെ സംഗീതത്തിനും പ്രാധാന്യമുള്ള ഈ ചിത്രത്തിന്റെ ഗാനങ്ങൾ മനോജ് ചിന്നസ്വാമിയാണ് രചിച്ചിട്ടുള്ളത്.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- രാജ്കുമാർ, ക്രിയേറ്റീവ് പ്രൊഡ്യൂസർ-ആർ.ശരവണൻ, എഡിറ്റർ-എ. ആർ ശിവരാജ് രാജാമണി, കോസ്റ്റ്യൂം ഡിസൈനർ- നടരാജ് കെ, ലിറിക്സ്- മണി അമുതവൻ,ആർട്ട് – കാലൈ മുത്തമിഴൻ, കൊറിയോഗ്രാഫി -ബോബി ആന്റണി, ഓഡിയോഗ്രാഫി- ആനന്ദ് രാമചന്ദ്രൻ, സൗണ്ട് ഡിസൈൻ- രഞ്ജിത്ത് കെന്നഡി, ഡി ഐ- വർണ്ണ ഡിജിറ്റൽ സ്റ്റുഡിയോ, കളറിസ്റ്റ്-ആർ.നന്ദകുമാർ, സ്റ്റിൽസ്- ചന്ദ്രു, മേക്കപ്പ്- ഭൂബാലൻ, പ്രൊഡക്ഷൻ കൺട്രോളർ- രാമചന്ദ്രമൂർത്തി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- ദുരൈ അഭിമന്യു, വി എഫ് എക്സ്- എംകെവി മീഡിയ, പബ്ലിസിറ്റി ഡിസൈൻ കുമാരൻ കെ, പിആർഒ- എ.എസ്. ദിനേശ്, മനു ശിവൻ.
