ബംഗാളിൽ വോട്ട് രേഖപ്പെടുത്താൻ പോളിംഗ് ബൂത്തിലെത്തിയ ആളുകൾക്കിടയിൽ പുതിയ ഒരു അതിഥിയും. ബാംഗാളിൽ വോട്ട് ചെയ്യാനെത്തിയ ആളുകൾകിടയിൽ ഒരു ആനയും, പുതിയ അതിഥിയെ കണ്ടവരെല്ലാം ആശ്ചര്യപ്പെടുകയും പരിഭ്രാന്തരായി പിൻമാറുകയും ചെയ്യുന്നു.
ജിടുസോൾ പ്രൈമറി സ്കൂളിൽ നടന്ന വിചിത്രമായ സംഭവമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ആനയെ കണ്ടതോടെ പല വോട്ടർമാരും പരിഭ്രാന്തരായി എന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ, ഭാഗ്യംകൊണ്ട് ആർക്കം പരിക്കുകളൊന്നും പറ്റിയിട്ടില്ല. ആനകളുടെ ശല്യമുള്ള പ്രദേശങ്ങളിൽ വനംവകുപ്പ് അധികൃതർ നേരത്തെ തന്നെ മുൻകരുതൽ നടപടികൾ ശക്തമാക്കിയിരുന്നു.
ജാർഗ്രാമിലെ ജിടുസോൾ പ്രൈമറി സ്കൂളിലാണ് സംഭവം. ദക്ഷിണ ബംഗാളിലെ ഏകദേശം 25 പോളിംഗ് ബൂത്തുകൾ ആനത്താരകളോട് ചേർന്നുള്ളവ ആയതിനാൽ സുരക്ഷാ ഭീഷണിയുള്ളവയായി കണ്ടെത്തിയിട്ടുണ്ട്.
