പി​ആ​ർ പ​ണി അ​വ​സാ​നി​പ്പി​ക്കു​ക; മു​തി​ർ​ന്ന നേ​താ​ക്ക​ളെ താ​റ​ടി​ച്ച് മു​ഖ്യ​മ​ന്ത്രി ആ​കാ​നു​ള്ള മോ​ഹം ന​ട​ക്കി​ല്ല; വി.​ഡി.​സ​തീ​ശ​നെ​തി​രെ ഫ്ല​ക്സ്

കൊ​ച്ചി: കെപിസിസി വിലക്കിയിട്ടും മുഖ്യമന്ത്രി ചർച്ച കോ​ൺ​ഗ്ര​സി​ൽ മുറുകുന്നു. കൊ​ച്ചി ന​ഗ​ര​ത്തി​ൽ വി.​ഡി.​സ​തീ​ശ​നെ​തി​രെ ഫ്ല​ക്സ്. ഡി​സി​സി ഓ​ഫീ​സി​ന്‍റെ സ​മീ​പ​ത്താ​യി​ട്ടാ​ണ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യെ അ​നു​കൂ​ലി​ച്ച് ഫ്ല​ക്സ് ഉ​യ​ര്‍​ത്തി​യ​ത്.

കോ​ൺ​ഗ്ര​സ് ഫാ​മി​ലി എ​ന്ന പേ​രി​ലാ​ണ് ഫ്ല​ക്സ്. പി​ആ​ർ വ​ർ​ക്കി​ന്‍റെ ബ​ല​ത്തി​ൽ ര​മേ​ശ് ചെ​ന്നി​ത്ത​ല​യെ പോ​ലു​ള്ള മു​തി​ർ​ന്ന നേ​താ​ക്ക​ളെ താ​റ​ടി​ച്ച് മു​ഖ്യ​മ​ന്ത്രി ആ​കാ​നു​ള്ള മോ​ഹം ന​ട​ക്കി​ല്ലെ​ന്ന് ഫ്ല​ക്സ് ബോ​ർ​ഡി​ൽ പ​റ​യു​ന്നു.

സ​തീ​ശ​ന് അ​നു​കൂ​ല​മാ​യി ലീ​ഗി​നു​ള്ളി​ൽ അ​ഭി​പ്രാ​യം ഉ​യ​ര്‍​ന്ന​താ​യി വാ​ര്‍​ത്ത വ​ന്ന​തി​നു പി​ന്നാ​ലെ​യാ​ണ് ഫ്ല​ക്സ് പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​ൽ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ ഇ​തു​വ​രെ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.

Related posts

Leave a Comment