വ​ള​രെ സു​ന്ദ​ര​നാ​യ ഒ​രു മ​യി​ലാ​ണ് ഇവൻ, ഞങ്ങൾ ട്വി​ന്നിം​ഗ്: വീട്ടിലെത്തിയ പുതിയ അതിഥിയെ പരിചയപ്പെടുത്തി ശ​ശി ത​രൂ​ർ

കോ​ൺ​ഗ്ര​സ് എം​പി ശ​ശി ത​രൂ​ർ ത​ന്‍റെ വീ​ട്ടി​ലെ ഓ​ഫീ​സി​ൽ നി​ന്നും പ​ക​ർ​ത്തി​യ ര​സ​ക​ര​മാ​യ വീ​ഡി​യോ​യാ​ണ് ആ​ളു​ക​ളു​ടെ ശ്ര​ദ്ധ​യാ​ക​ർ​ക്ഷി​ച്ചി​രി​ക്കു​ന്ന​ത്. അ​ദേ​ഹ​ത്തി​ന്‍റെ വീ​ട്ടു​വ​ള​പ്പി​ലെ ക്ഷേ​ത്ര​ത്തി​ൽ അ​തി​ഥി​യാ​യെ​ത്തി​യ മ​നോ​ഹ​ര​മാ​യ ഒ​രു മ​യി​ലി​നെ​യാ​ണ് വീ​ഡി​യോ​യി​ൽ കാ​ണു​ന്ന​ത്.

ഇ​തി​നെ​ക്കു​റി​ച്ച് ത​രൂ​ർ ത​മാ​ശ​രൂ​പേ​ണ പ​റ​ഞ്ഞ​ത് ഇ​ങ്ങ​നെ​യാ​യി​രു​ന്നു: “ഇ​വ​ൻ വ​ള​രെ സു​ന്ദ​ര​നാ​യ ഒ​രു മ​യി​ലാ​ണ്, തീ​ർ​ച്ച​യാ​യും ഒ​രു ശി​വ​ഭ​ക്ത​നു​മാ​ണ്. അ​വ​ൻ നേ​രെ മ​ന്ദി​റി​ലേ​ക്കാ​ണ് പോ​യ​ത്.
ഈ ​സു​ന്ദ​ര​നാ​യ കൂ​ട്ടു​കാ​ര​നു​മാ​യി ഞാ​ൻ മാ​ച്ച് ആ​യി​രി​ക്കു​ന്നു” എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ​യാ​ണ് അ​ദ്ദേ​ഹം വീ​ഡി​യോ പ​ങ്കു​വെ​ച്ച​ത്.

ഇ​ന്ത്യ​യു​ടെ ദേ​ശീ​യ പ​ക്ഷി​യാ​യ മ​യി​ലി​ന്‍റെ വ​ർ​ണ്ണാ​ഭ​മാ​യ നീ​ല നി​റ​ത്തോ​ട് സാ​മ്യ​മു​ള്ള വ​സ്ത്ര​മാ​ണ് ത​രൂ​ർ ധ​രി​ച്ചി​രു​ന്ന​ത് എ​ന്ന​തി​നാ​ൽ അ​ദ്ദേ​ഹം ഇ​തി​നെ ട്വി​ന്നിം​ഗ് എ​ന്ന് വി​ശേ​ഷി​പ്പി​ച്ചു. തി​രു​വ​ന​ന്ത​പു​രം എം​പി ത​ന്‍റെ അ​തി​ഥി​ക്ക് കൈ​വീ​ശി യാ​ത്ര​യ​യ​പ്പ് ന​ൽ​കു​ന്ന ദൃ​ശ്യ​ത്തോ​ടെ​യാ​ണ് ഈ ​വീ​ഡി​യോ അ​വ​സാ​നി​ക്കു​ന്ന​ത്.

സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ത​രം​ഗ​മാ​യ ഈ ​റീ​ൽ വ​ൺ മി​ല്ല്യ​ൺ വ്യൂ​സും അ​ൻ​പ​തി​നാ​യി​ര​ത്തോ​ളം ലൈ​ക്കു​ക​ളും നേ​ടി. ക​മ​ന്‍റ് ബോ​ക്സി​ൽ പ്ര​ശം​സ​ക​ളു​ടെ പ്ര​വാ​ഹ​മാ​യി​രു​ന്നു. ചി​ല​ർ ഈ ​നി​മി​ഷ​ത്തെ മ​നോ​ഹ​ര​വും ആ​ക​ർ​ഷ​ക​വും എ​ന്ന് വി​ശേ​ഷി​പ്പി​ച്ച​പ്പോ​ൾ, മ​റ്റു ചി​ല​ർ അ​ദ്ദേ​ഹ​ത്തെ നേ​രി​ട്ട് കാ​ണാ​ൻ അ​നു​വാ​ദം ചോ​ദി​ച്ചു​കൊ​ണ്ടു​ള്ള ക​മ​ന്‍റു​ക​ളാ​ണ് പ​ങ്കു​വെ​ച്ച​ത്.

 

Related posts

Leave a Comment