മാഞ്ചസ്റ്റർ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് തകർപ്പൻ ജയം. തിങ്കളാഴ്ച നടന്ന മത്സരത്തിൽ ബ്രേന്റഫോർഡിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തകർത്തു.
കാസെമീറോയും ബെഞ്ചമിൻ സെസ്ക്കോയും ആണ് മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടി ഗോളുകൾ നേടിയത്. മതിയാസ് ജെൻസെനും ആണ് ബ്രെന്റ്ഫോർഡിനായി ഗോൾ സ്കോർ ചെയ്തത്.
വിജയത്തോടെ മാഞ്ചസ്റ്റർ യുണൈറ്റഡിന് 61 പോയിന്റായി. ഇതോടെ ലീഗ് ടേബിളിൽ മൂന്നാമതെത്താനും യുണൈറ്റഡിനായി.
