ഓസ്ട്രേലിയയിൽ താമസിക്കുന്ന ഇന്ത്യൻ യുവതിയാണ് ചൂടുള്ള ചർച്ചകൾക്ക് സമൂഹ മാധ്യമങ്ങളിൽ തിരികൊളുത്തിയിരിക്കുന്നത്. വിദേശത്തേയ്ക്ക് മാറിയത് എനിക്ക് ഒരുപാട് കാര്യങ്ങളിൽ തിരിച്ചറിവുകൾ നല്കി എന്ന് പറഞ്ഞുകൊണ്ട് യുവതി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയാണ് ചർച്ചകൾക്ക് വഴിവച്ചിരിക്കുന്നത്.
ഇന്ത്യയിൽ നമ്മുടെ വീടുകളിൽ ചെയ്യുന്ന പല ആചാരങ്ങളും രീതികളും നമ്മൾ വിലകുറച്ച് കാണുമ്പോൾ എന്നാൽ വിദേശ രാജ്യങ്ങളിൽ അവയ്ക്കെല്ലാം വലിയ പ്രചാരങ്ങളും ആളുകളുടെ സ്വീകരണവുമാണ് ലഭിക്കുന്നത് എന്ന് തിരിച്ചറിയുന്നു. ഓസ്ട്രേലിയയിൽ താൻ താമസിക്കുന്ന വീടിന്റെ അടുത്ത് എട്ട് ഡോളറിന് ടർമറിക് ലാറ്റെ നല്കുന്ന കഫേ ഉണ്ടെന്നും അവിടെ താനും പോയി ക്യു നിൽക്കാറുണ്ടെന്നും യുവതി വീഡിയോയിൽ പറയുന്നു.
എന്നാൽ വിചിത്രമായത് വേറൊന്നാണ്, യുവതിയുടെ അമ്മ താൻ നാട്ടിൽ ആയിരിക്കുമ്പോൾ തനിക്ക് പാലിൽ മഞ്ഞൾപൊടി കലക്കി തരുമായിരുന്നുവെന്നും, അപ്പോൾ അത് കുടിക്കില്ലായിരുന്നുവെന്നും എന്നാൽ അതേ സാധനത്തിന് വേണ്ടി വിദേശത്ത് എത്തിയപ്പോൾ പൈസ കൊടുത്ത് കുടിക്കുന്നു എന്നുമാണ് യുവതി പങ്കുവച്ചത്.
അതുപോലെ തന്നെ, വീട്ടിൽ കൈകൊണ്ട് നിർമിച്ച ഒരു ഷാൾ ഉണ്ടായിരുന്നുവെന്നും അതിനെ വീട്ടിൽ ആർക്കും വിലയില്ലായിരുന്നവെന്നും എന്നാൽ വിദേശത്ത് അതിനു നല്ല സ്വീകാര്യതയുണ്ടെന്നും യുവതി ചൂണ്ടികാട്ടി. വീട്ടിൽ സൗജന്യമായി ലഭിക്കുന്നതിനു വിലയില്ല പക്ഷേ വിദേശത്ത് പൈസ നല്കി വാങ്ങേണ്ടിവരുന്നു സാഹചര്യത്തെക്കുറിച്ചും യുവതി വ്യക്തമാക്കുന്നു.
വീട്ടിൽ ടൂ ദേസി, വിദേശത്ത് പ്രീമിയം എന്ന അടികുറിപ്പോടെയാണ് യുവതി ഇൻസ്റ്റഗ്രാമിൽ വീഡിയോ പങ്കുവച്ചത്. പലതരത്തിലുള്ള കമന്റുകളാണ് വീഡിയോയ്ക്ക് താഴെ പ്രത്യക്ഷപ്പെട്ടത്. ആളുകൾ അനുകൂലിച്ചും പ്രതികൂലിച്ചുമാണ് വീഡിയോയ്ക്ക് താഴെ അഭിപ്രായങ്ങളുമായെത്തിയത്.
