ചേ​ട്ട ഇ​വി​ടെ ത​ണു​പ്പു​ണ്ടോ; കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ൽ ചൂ​ടി​ന് ആ​ശ്വാ​സം തേ​ടി മൂ​ർ​ഖ​നെ​ത്തി​യ​ത് റേ​ഷ​ൻ​ക​ട​യി​ൽ

കാ​​ഞ്ഞി​​ര​​പ്പ​​ള്ളി: പ​​ട്ടി​​മ​​റ്റ​​ത്ത് റേ​​ഷ​​ൻക​​ട​​യി​​ൽ​നി​​ന്ന് മൂ​​ർ​​ഖ​​ൻപാ​​മ്പി​​നെ പി​​ടി​​കൂ​​ടി. ഷീ​​നാ അ​​ഷ്റ​​ഫി​​ന്‍റെ ലൈ​​സ​​ൻ​​സി​​യി​​ലു​​ള്ള എ​​ആ​​ർ​​ഡി പ​​ത്താം ന​​മ്പ​​ർ റേ​​ഷ​​ൻ ക​​ട​​യി​​ൽ​നി​​ന്നാ​​ണ് മൂ​​ർ​​ഖ​​ൻ പാ​​മ്പി​​നെ പി​​ടി​​കൂ​​ടി​​യ​​ത്. അ​​രി ഇ​​രു​​ന്ന ചാ​​ക്കി​​ന​​ടി​​യി​​ലേ​​ക്ക് പാ​​മ്പ് ഇ​​ഴ​​ഞ്ഞുക​​യ​​റു​​ന്ന​​ത് ഷീ​​ന​​യാ​​ണ് ആ​​ദ്യം ക​​ണ്ട​​ത്.

പി​​ന്നീ​​ട് മ​​ക​​ൻ അ​​ൽ​​ത്താ​​ഫ് എ​​ത്തി ചാ​​ക്ക് മാ​​റ്റി​​യ​​പ്പോ​​ൾ ഇ​​തി​​ന​​ടി​​യി​​ൽ പാ​​മ്പി​​നെ ക​​ണ്ടെ​​ത്തു​​ക​​യാ​​യി​​രു​​ന്നു. വ​​ന​​പാ​​ല​​ക​​രെ​​ത്തി​​യാ​​ണ് പാ​​മ്പി​​നെ പി​​ടി​​കൂ​​ടി​​യ​​ത്. പാ​​മ്പി​​നെ പി​​ടി​​കൂ​​ടു​​ന്ന​​ത് വ​​രെ റേ​​ഷ​​ൻ ക​​ട​​യു​​ടെ പ്ര​​വ​​ർ​​ത്ത​​ന​​ം ത​​ട​​സ​​പ്പെ​​ട്ടു.

Related posts

Leave a Comment