പാ​ലി​ന് നാ​ലു രൂ​പ​യു​ടെ വ​ര്‍​ധ​ന​; നേ​​ട്ട​​മാ​കി​ല്ലെ​ന്ന് ക്ഷീ​​ര​​ക​​ര്‍​ഷ​​ക​​ര്‍


കോ​​ട്ട​​യം: സം​​സ്ഥാ​​ന​​ത്ത് മി​​ല്‍​മ പാ​​ലി​​നു വി​​ല നാ​​ലു രൂ​​പ വ​​ര്‍​ധി​​പ്പി​​ക്കാ​​ന്‍ തീ​​രു​​മാ​​നി​​ച്ച​​ത് ക​​ര്‍​ഷ​​ക​​ര്‍​ക്കു നേ​​രി​​യ ആ​​ശ്വാ​​സ​​മാ​​കു​​മെ​​ങ്കി​​ലും കാ​​ര്യ​​മാ​​യ നേ​​ട്ട​​മു​​ണ്ടാ​​കി​​ല്ല. കാ​​ലി​​ത്തീ​​റ്റ ഉ​​ള്‍​പ്പെ​​ടെ സ​​ക​​ല സാ​​ധ​​ന​​ങ്ങ​​ള്‍​ക്കും വ​​ലി​​യ തോ​​തി​​ല്‍ വി​​ല വ​​ര്‍​ധി​​ച്ചു​നി​​ൽ​ക്കു​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ല്‍ നാ​​ലു രൂ​​പ​​യു​​ടെ വ​​ര്‍​ധ​​ന​ ക​​ര്‍​ഷ​​ക​​രെ സം​​ബ​​ന്ധി​​ച്ച​​ട​​ത്തോ​​ളം മെ​​ച്ച​​മാ​​കി​​ല്ല. അ​​തി​​നാ​​ല്‍ ഈ ​​വി​​ല​​വ​​ര്‍​ധ​​ന​യി​ൽ ക​​ര്‍​ഷ​​ക​​ര്‍ തൃ​​പ്ത​​രു​​മ​​ല്ല.

പാ​​ല്‍ ലി​​റ്റ​​റി​​ന് ആ​​റു മു​​ത​​ല്‍ 10 രൂ​​പ വ​​രെ കൂ​​ട്ട​​ണ​​മെ​​ന്നാ​​ണ് മി​​ല്‍​മ ആ​​വ​​ശ്യ​​പ്പെ​​ട്ടി​​രു​​ന്ന​​ത്. എ​​ന്നാ​​ല്‍ നാ​​ലു​​ രൂ​​പ മ​​തി​​യെ​​ന്ന് സ​​ര്‍​ക്കാ​​ര്‍ നി​​ര്‍​ദേ​​ശി​​ക്കു​​ക​​യാ​​യി​​രു​​ന്നു. തു​​ട​​ര്‍​ന്ന് ഈ ​​നി​​ര്‍​ദേ​​ശം മി​​ല്‍​മ അം​​ഗീ​​ക​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു. ഇ​​തോ​​ടെ 56 രൂ​​പ​​യു​​ള്ള ഒ​​രു​​ ലി​​റ്റ​​ര്‍ പാ​​ലി​​ന് 60 രൂ​​പ​​യാ​​കും. 2022 ഡി​​സം​​ബ​​റി​​ലാ​​ണ് അ​​വ​​സാ​​ന​​മാ​​യി പാ​​ലി​​നു വി​​ല​​കൂ​​ട്ടി​​യ​​ത്. അ​​ടി​​യ​​ന്ത​​ര​​മാ​​യി വി​​ല​​കൂ​​ട്ട​​ണ​​മെ​​ന്ന് ക​​ഴി​​ഞ്ഞ​​വ​​ര്‍​ഷം​​ത​​ന്നെ മി​​ല്‍​മ മേ​​ഖ​​ലാ യൂ​​ണി​​യ​​നു​​ക​​ള്‍ ഫെ​​ഡ​​റേ​​ഷ​​നോ​​ട് ആ​​വ​​ശ്യ​​പ്പെ​​ട്ടി​​രു​​ന്നു. നി​​ല​​വി​​ല്‍ പാ​​ലി​​ന്‍റെ ഗു​​ണ​​നി​​ല​​വാ​​രം അ​​നു​​സ​​രി​​ച്ച് 45 മു​​ത​​ല്‍ 52 രൂ​​പ​​വ​​രെ​​യാ​​ണ് ക​​ര്‍​ഷ​​ക​​ര്‍​ക്ക് ല​​ഭി​​ക്കു​​ന്നു​​ത്.

ക​​ഴി​​ഞ്ഞ ത​​ദേ​​ശ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​നു​​ശേ​​ഷം പാ​​ലി​​നു വി​​ല വ​​ര്‍​ധി​​പ്പി​​ക്കാ​​മെ​​ന്ന് സ​​ര്‍​ക്കാ​​ര്‍ വാ​​ഗ്ദാ​​നം ന​​ൽ​കി​​യി​​രു​​ന്നെ​​ങ്കി​​ലും ഇ​​തു​​വ​​രെ വി​​ല വ​​ര്‍​ധി​​പ്പി​​ച്ചി​​രു​​ന്നി​​ല്ല. ഇ​​തോ​​ടെ വി​​വി​​ധ കോ​​ണു​​ക​​ളി​​ല്‍നി​​ന്നു ക്ഷീ​​ര​​ക​​ര്‍​ഷ​​ക​​ര്‍ പ്ര​​തി​​ഷേ​​ധ​​വു​​മാ​​യി രം​​ഗ​​ത്തെ​​ത്തി​​യി​​രു​​ന്നു. മി​​ല്‍​മ യോ​​ഗ​​ത്തി​​ല്‍ എ​​റ​​ണാ​​കു​​ളം മേ​​ഖ​​ല യൂ​​ണി​​യ​​ന്‍ ഭാ​​ര​​വാ​​ഹി​​ക​​ള്‍ വി​​ല വ​​ര്‍​ധി​​പ്പാ​​ക്ക​​ത്ത​​തി​​ല്‍ പ്ര​​തി​​ഷേ​​ധി​​ച്ചു വാ​​ക്കൗ​​ട്ടും ന​​ട​​ത്തി​​യി​​രു​​ന്നു.

പി​​ടി​​ച്ചുനി​ൽ​ക്കാ​നാ​കാ​തെ ചെ​​റു​​കി​​ട ക​​ര്‍​ഷ​​ക​​ര്‍
ക​​ഴി​​ഞ്ഞ ഏ​​താ​​നും നാ​​ളു​​ക​​ളാ​​യി ക്ഷീ​​ര​​ക​​ര്‍​ഷ​​ക​​ര്‍ ക​​ടു​​ത്ത പ്ര​​തി​​സ​​ന്ധി​​യി​​ലൂ​​ടെ​​യാ​​ണ് ക​​ട​​ന്നു​പോ​​കു​​ന്ന​​ത്. ക​​ടു​​ത്ത വേ​​ന​​ലി​​ല്‍ പ​​ച്ച​​പ്പൂ​​ല്ല്, ശു​​ദ്ധ​​ജ​​ലം എ​​ന്നി​​വ​​യു​​ടെ ക്ഷാ​​മം ക​​ര്‍​ഷ​​ക​​രു​​ടെ പ്ര​​തി​​സ​​ന്ധി ഇ​​ര​​ട്ടി​​യാ​​ക്കി. ക​​ടു​​ത്ത വേ​​ന​​ല്‍​ക്കാ​​ല​​ത്തി​​നു മു​​മ്പു വ​​രെ പ​​ശു​​ക്ക​​ളെ കൂ​​ടി​​നു പു​​റ​​ത്തി​​റ​​ക്കി മേ​​യാ​​ന്‍ വി​​ട്ടി​​രു​​ന്നു.

എ​​ന്നാ​​ല്‍ വേ​​ന​​ല്‍ ചൂ​​ടും ഊ​​ഷ്ണ​ത​​രം​​ഗ​സാ​​ധ്യത മു​​ന്ന​​റി​​യി​​പ്പും ഉ​​ണ്ടാ​​യ​​തോ​​ടെ എ​​ല്ലാ പ​​ശു​​ക്ക​​ളും കൂ​​ടു​​ക​​ളി​​ല്‍ ത​​ന്നെ ക​​ഴി​​യു​​ക​​യാ​​ണ്. പ​​ച്ച​​പ്പു​ല്ലി​ന്‍റെ അ​​ഭാ​​വ​​ത്തി​​ല്‍ ന​​ല്ലൊ​​രു ശ​​ത​​മാ​​നം ക​​ര്‍​ഷ​​ക​​രും വൈ​​ക്കോ​​ലും കാ​​ലി​​ത്തീ​​റ്റ​​യു​​മാ​​ണ് പ​​ശു​ക്ക​​ള്‍​ക്കു കൂ​​ടു​​ത​​ലാ​​യി ന​​ൽ​കു​​ന്ന​​ത്. വൈ​​ക്കോ​​ല്‍ തി​​ന്നാ​​ൻ പ​​ശു​​ക്ക​​ള്‍ മ​​ടി കാ​​ണി​​ക്കു​​ന്ന​​തും ക​​ടു​​ത്ത ചൂ​​ടും പാ​​ലി​​ന്‍റെ അ​​ള​​വി​​ല്‍ വ​​ലി​​യ ‍ കു​​റ​​വു​​ണ്ടാ​​ക്കി.

ഇ​​തോ​​ടെ നാ​​ള്‍​ക്കു​നാ​​ള്‍ ക​​ഴി​​യു​​മ്പോ​​ള്‍ ക്ഷീ​​ര​​ക​​ര്‍​ഷ​​ക​​ര്‍ പി​​ടി​​ച്ചു​​നി​​ല​​ക്കാ​​ന്‍ സാ​​ധി​​ക്കാ​​ത്തെ തൊ​​ഴി​​ല്‍ ഉ​​പേ​​ക്ഷി​​ക്കു​​ക​​യാ​​ണ്. പു​​തു​​താ​​യി ആ​​രും ഈ ​​മേ​​ഖ​​ല​​യി​​ലേ​​ക്ക് ക​​ട​​ന്നു​​വ​​രു​​ന്നു​​മി​​ല്ല. പു​​തി​​യ സെ​​ന്‍​സ​​സ് പ്ര​​കാ​​രം 37 ശ​​ത​​മാ​​നം പ​​ശു​​ക്ക​​ളു​​ടെ എ​​ണ്ണം കേ​​ര​​ള​​ത്തി​​ല്‍ കു​​റ​​ഞ്ഞി​​ട്ടു​​ണ്ട്.

പ്ര​​തി​​സ​​ന്ധി​​ക​​ള്‍ ഏ​​റെ
അ​​നു​​ദി​​നം ഉ​​യ​​ര്‍​ന്നുകൊ​​ണ്ടി​​രി​​ക്കു​​ന്ന കാ​​ലി​​ത്തീ​​റ്റ വി​​ല, തൊ​​ഴി​​ലാ​​ളി​​ക​​ളു​​ടെ കൂ​​ലി​​യി​​ന​​ത്തി​​ല്‍ ഉ​​ണ്ടാ​​യ ക്ര​​മാ​​തീ​​ത​​മാ​​യ വ​​ര്‍​ധ​​ന, പു​​ല്ല് കൃ​​ഷി ചെ​​യ്യാ​​നു​​ള്ള ഭാ​​രി​​ച്ച ചെ​​ല​​വ്, കാ​​ലാ​​വ​​സ്ഥ​​യി​​ലെ മാ​​റ്റം കാ​​ര​​ണം തീ​​റ്റ പു​​ല്ലു​​ക​​ള്‍ ന​​ശി​​ച്ചു പോ​​കു​​ന്ന​​ത്, വെ​​റ്റ​​റി​​ന​​റി സേ​​വ​​ന​​ങ്ങ​​ള്‍​ക്കു​​ള്ള വ​​ലി​​യ ചെ​​ല​​വ്, കാ​​ലി​​ത്തൊ​​ഴു​​ത്തി​​ലേ​​ക്ക് ആ​​വ​​ശ്യ​​മാ​​യ യ​​ന്ത്ര​​സാ​​മ​​ഗ്രി​​ക​​ളു​​ടെ വി​​ല വ​​ര്‍​ധ​​ന തു​​ട​​ങ്ങി​​യ കാ​​ര്യ​​ങ്ങ​​ളാ​​ണ് ക​​ര്‍​ഷ​​ക​​ര്‍​ക്കു ത​​ല​​വേ​​ദ​​ന​​യാ​​കു​​ന്ന​​ത്.

ക​​ഴി​​ഞ്ഞ 22നാ​​ണു സ്വ​​കാ​​ര്യ കാ​​ലി​​ത്തീ​​റ്റ​​യാ​​യ കെ​എ​​സ് 50 കി​​ലോ​​ഗ്രാം ചാ​​ക്കി​​ന് 25 രൂ​​പ വി​​ല വ​​ര്‍​ധി​​പ്പി​​ച്ച​​ത്. കെ​​എ​​സ് (പു​​ഷ്ടി​​മ 20 കി​​ലോ) – 550 രൂ​​പ, 50 കി​​ലോ​​ഗ്രാം- 1315 രൂ​​പ, കെ​​എ​​സ് ഡീ​​ല​​ക്‌​​സ് (50 കി​​ലോ​​ഗ്രാം)- 1370 രൂ​​പ, കെ​​എ​​സ് സു​​പ്രീം പെ​​ല്ല​​റ്റ്‌​​സ് (50 കി​​ലോ​​ഗ്രാം) 1540 രൂ​​പ എ​​ന്നി​​ങ്ങ​​നെ​​യാ​​ണ് വി​​ല വ​​ര്‍​ധി​​പ്പി​​ച്ച​​ത്. ഗോ​​ത​​മ്പ് ത​​വി​​ട് 50 കി​​ലോ​​ഗ്രാം ചാ​​ക്കി​​ന് ഒ​​രാ​​ഴ്ച മു​​മ്പു വ​​രെ 1400 രൂ​​പ​​യാ​​യി​​രു​​ന്ന​​തു 1500 രൂ​​പ​​യാ​​യി വ​​ര്‍​ധി​​ച്ചു.

ക​​ട​​ല​​പ്പി​​ണാ​​ക്ക് കി​​ലോ​​ഗ്രാ​​മി​​നു 55രൂ​​യാ​​യി​​രു​​ന്ന​​തു 70 രൂ​​പ​​യാ​​യും വ​​ര്‍​ധി​​ച്ചു. ചോ​​ള​​പ്പൊ​​ടി, വൈ​​ക്കോ​​ല്‍, കൈ​​ത​​പ്പോ​​ള എ​​ന്നി​​വ​​യ്ക്കും വി​​ല കൂ​​ടി​​യി​​ട്ടു​​ണ്ട്. കൈ​​ത​​പ്പോ​​ള എ​​ത്തി​​ച്ചാ​​ല്‍ അ​​വ ചെ​​റു​​താ​​യി അ​​രി​​ഞ്ഞു മാ​​ത്ര​​മേ പ​​ശു​​ക്ക​​ള്‍​ക്കു ന​​ല്കാ​​ന്‍ സാ​​ധി​​ക്കു. വേ​​ന​​ല്‍ ക​​ടു​​ത്ത​​തോ​​ടെ പ​​ശു​​ക്ക​​ള്‍​ക്കു അ​​കി​​ടു വീ​​ക്കം ഉ​​ള്‍​പ്പെ​​ടെ നി​​ര​​വ​​ധി അ​​സു​​ഖ​​ങ്ങ​​ളും ഉ​​ണ്ടാ​​കു​​ന്നു​​ണ്ട്.

Related posts

Leave a Comment