ജോജു ജോർജ് നായകനായി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ആക്ഷൻ ത്രില്ലർ ചിത്രം വരവ് ട്രെയിലർ പുറത്തുവന്നതോടെ ഗംഭീര സ്വീകരണമാണ് ഇതുവരെ നേടിയത്. ജൂൺ 12ന് റിലീസ് ചെയ്യുന്ന ചിത്രം കാട്ടുങ്കൽ പോളച്ചന്റെ പത്തു ദിവസത്തെ പരോളിനിടയിലൂടെയാണ് കഥയുടെ സഞ്ചാരം . ജോജു ജോർജിന്റെ മാസ് വരവും ഹൈവോൾട്ടേജ് ഇടിയുമാണ് ചിത്രത്തിന്റെ ഹൈലൈറ്റ്.
കിടിലൻ ഡയലോഗുകളും മാസ്സ് ആക്ഷൻ രംഗങ്ങളും കൊണ്ട് പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന ചിത്രമായിരിക്കും ‘വരവ്’ എന്ന പ്രതീക്ഷ ഈ ചിത്രത്തിന്റെ വരവ് കാത്തിരിക്കാനുള്ള കാരണമാകുന്നു. ജോജു ജോർജ് – ഷാജി കൈലാസ് കോമ്പിനേഷൻ ആദ്യമായാണ് മലയാള സിനിമയിൽ. ബിഗ് ബഡ്ജറ്റിൽ 98 ദിവസങ്ങൾ എടുത്ത് ചിത്രീകരണം പൂർത്തിയാക്കിയ ‘വരവ് ‘ ഹൈറേഞ്ച് പശ്ചാത്തലത്തിൽ പ്ലാന്റർമാർക്കിടയിലെ കുടിപ്പകയും അതിജീവനവുമാണ് പ്രമേയമാക്കുന്നത്.
മുരളി ഗോപി അവതരിപ്പിക്കുന്ന മേടയിൽ കൊച്ച് എന്ന കഥാപാത്രം കഥയിൽ സുപ്രധാനമാണ്. അർജുൻ അശോകൻ, ബാബുരാജ്,ബൈജു സന്തോഷ്, ദീപക് പറമ്പോൽ, സാനിയ അയ്യപ്പൻ, ശ്രീജിത്ത് രവി അഭിമന്യു ഷമ്മി തിലകൻ,, കോട്ടയം രമേഷ്, അസീസ് നെടുമങ്ങാട്, ബോബി കുര്യൻ, അശ്വിൻ കുമാർ, ബാലാജി ശർമ്മ, ചാലി പാലാ, രാധിക രാധാകൃഷ്ണൻ എന്നിവരോടൊപ്പം സുകന്യ, വിൻസി അലോഷ്യസ്, വാണി വിശ്വനാഥ് എന്നിവരും സാന്നിദ്ധ്യമാകുന്നു. രചന എ.കെ. സാജൻഷ. ഓൾഗാ പ്രൊഡക്ഷൻസിന്റെ ബാനറിൽ നൈസി റെജിയാണ് ചിത്രം നിർമ്മിക്കുന്നത്.
