തിരുവനന്തപുരം: തെരഞ്ഞെടുപ്പിലെ പരാജയം പരാജയം തന്നെ. പരാജയത്തിന് മറ്റൊരു പേരില്ല, ഇത്രയും വലിയ പരാജയം പ്രതീക്ഷിച്ചില്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.
പരാജയം പഠിച്ച് മുന്നോട്ടുപോകുമെന്നും എല്‍ഡിഎഫ് പിന്നോട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മാറ്റങ്ങള്‍ വരുത്തി മുന്നോട്ടുപോകും. ബിജെപി മൂന്നിടത്ത് വിജയിച്ചത് വലിയ വിപത്താണെന്നും അദ്ദേഹം പറഞ്ഞു.
