അമേരിക്കൻ യുവാവ്, തനിക്ക് 18 തവണ ലോട്ടറി അടിച്ചതിന്റെ കാരണങ്ങളെ കുറിച്ച് മനസ് തുറക്കുന്നു. ജീവിതത്തിൽ ഏറ്റവും വലിയ അനുഗ്രഹം പണമല്ല മറിച്ച് താൻ വിവാഹം ചെയ്തതാണെന്ന് വെളിപ്പെടുത്തുന്നു. ഇഡാഹോയിലെ റോബർട്ട് ബേവൻ എന്ന യുവാവിനാണ് ഗെയിമിലൂടെ 50,000 ഡോളർ ലോട്ടറി അടിച്ചത്. കഴിഞ്ഞ ഏതാനും വർഷങ്ങളിലായി ഇത് 18 തവണയാണ് ലോട്ടറി അടിക്കുന്നത് എന്ന് പറയുന്നു. 1997 ലാണ് ബേവന്റെ ലോട്ടറി സമ്മാനങ്ങളുടെ തുടർച്ച, അവിടെ നിന്നും ഇന്നുവരെയുമുള്ള ചെറും വലുതുമായ ലോട്ടറികൾ അടിച്ചതെന്നും പറയുന്നു.
ഭാഗ്യത്തെക്കാളുപരി തനിക്ക് ലോട്ടറി എടുക്കുന്നത് രസമാണെന്നും അതൊരു ഗെയിംപോലെയാണ് ബേവൻ വ്യക്തമാക്കുന്നത്. കഴിഞ്ഞ ഏതാനും വർഷങ്ങളിലായി ലോട്ടറി എടുക്കുന്നത് തനിക്കും ഭാര്യക്കും ഒരു ശീലമായി എന്നുമാണ് ബേവൻ പറയുന്നത്. എന്താണ് തനിക്ക് സ്ഥിരമായി ലോട്ടറി അടിക്കുന്നതിന്റെ പിന്നിലെ രസഹ്യം എന്നു ചോദിച്ചപ്പോൾ വളരെ രസകരമായ മറുപടിയാണ് ബേവൻ പറഞ്ഞത്.
വളരെ ഹൃദയസ്പർശിയായ മറുപടിയാണ് ബേവൻ നല്കിയത്, എന്റെ യഥാർഥ ഭാഗ്യം ഒരേ സ്ത്രീയുമായി 40 വർഷങ്ങൾ
ജീവിച്ചതാണെന്ന് ബേവൻ പറയുന്നു. തന്റെ മറുപടി പലരുടെയും മനസുകൾ കീഴടക്കി എന്നാണ് സമൂഹ മാധ്യമങ്ങൾ കുറിച്ചത്. അദേഹത്തെ പുകഴ്ത്തി പലരും സമൂഹ മാധ്യമങ്ങളിൽ വാഴ്ത്തുപാട്ടുകൾപാടി. തനിക്ക് ലഭിച്ച ലോട്ടറിയല്ല യഥാർഥ വിജയം എന്നും എന്നാൽ ജീവിതത്തിൽ തന്റെ ഭാര്യയോടുള്ള സ്നേഹമാണ് യഥാർഥ വിജയവും സന്തോഷവും എന്ന് സമൂഹ മാധ്യമങ്ങളിൽ പലരും അഭിപ്രായപ്പെട്ടു.
