18 ത​വ​ണ ലോ​ട്ട​റി അ​ടി​ച്ച അ​മേ​രി​ക്ക​ൻ പൗ​ര​ൻ ത​ന്‍റെ ഭാ​ഗ്യ​ത്തി​നു പി​ന്നി​ലെ ര​ഹ​സ്യം വെ​ളി​പ്പെ​ടു​ത്തു​ന്നു; 40 വർഷം ഒരേ സ്ത്രീയുടെ കൂടെ ജീവിച്ചതാണ് എന്‍റെ ‍യഥാർഥ ഭാഗ്യം!

അ​മേ​രി​ക്ക​ൻ യു​വാ​വ്, ത​നി​ക്ക് 18 ത​വ​ണ ലോ​ട്ട​റി അ​ടി​ച്ച​തി​ന്‍റെ കാ​ര​ണ​ങ്ങ​ളെ കു​റി​ച്ച് മ​ന​സ് തു​റ​ക്കു​ന്നു. ജീ​വി​ത​ത്തി​ൽ ഏ​റ്റ​വും വ​ലി​യ അ​നു​ഗ്ര​ഹം പ​ണ​മ​ല്ല മ​റി​ച്ച് താ​ൻ വി​വാ​ഹം ചെ​യ്ത​താ​ണെ​ന്ന് വെ​ളി​പ്പെ​ടു​ത്തു​ന്നു. ഇ​ഡാ​ഹോ​യി​ലെ റോ​ബ​ർ​ട്ട് ബേ​വ​ൻ എ​ന്ന യു​വാ​വി​നാ​ണ് ഗെ​യി​മി​ലൂ​ടെ 50,000 ഡോ​ള​ർ ലോ​ട്ട​റി അ​ടി​ച്ച​ത്. ക​ഴി​ഞ്ഞ ഏ​താ​നും വ​ർ​ഷ​ങ്ങ​ളി​ലാ​യി ഇ​ത് 18 ത​വ​ണ​യാ​ണ് ലോ​ട്ട​റി അ​ടി​ക്കു​ന്ന​ത് എ​ന്ന് പ​റ​യു​ന്നു. 1997 ലാ​ണ് ബേ​വ​ന്‍റെ ലോ​ട്ട​റി സ​മ്മാ​ന​ങ്ങ​ളു​ടെ തു​ട​ർ​ച്ച, അ​വി​ടെ നി​ന്നും ഇ​ന്നു​വ​രെ​യു​മു​ള്ള ചെ​റും വ​ലു​തു​മാ​യ ലോ​ട്ട​റി​ക​ൾ അ​ടി​ച്ച​തെ​ന്നും പ​റ​യു​ന്നു.

ഭാ​ഗ്യ​ത്തെ​ക്കാ​ളു​പ​രി ത​നി​ക്ക് ലോ​ട്ട​റി എ​ടു​ക്കു​ന്ന​ത് ര​സ​മാ​ണെ​ന്നും അ​തൊ​രു ഗെ​യിം​പോ​ലെ​യാ​ണ് ബേ​വ​ൻ വ്യ​ക്ത​മാ​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ഏ​താ​നും വ​ർ​ഷ​ങ്ങ​ളി​ലാ​യി ലോ​ട്ട​റി എ​ടു​ക്കു​ന്ന​ത് ത​നി​ക്കും ഭാ​ര്യ​ക്കും ഒ​രു ശീ​ല​മാ​യി എ​ന്നു​മാ​ണ് ബേ​വ​ൻ പ​റ​യു​ന്ന​ത്. എ​ന്താ​ണ് ത​നി​ക്ക് സ്ഥി​ര​മാ​യി ലോ​ട്ട​റി അ​ടി​ക്കു​ന്ന​തി​ന്‍റെ പി​ന്നി​ലെ ര​സ​ഹ്യം എ​ന്നു ചോ​ദി​ച്ച​പ്പോ​ൾ വ​ള​രെ ര​സ​ക​ര​മാ​യ മ​റു​പ​ടി​യാ​ണ് ബേ​വ​ൻ പ​റ​ഞ്ഞ​ത്.

വ​ള​രെ ഹൃ​ദ​യ​സ്പ​ർ​ശി​യാ​യ മ​റു​പ​ടി​യാ​ണ് ബേ​വ​ൻ ന​ല്കി​യ​ത്, എ​ന്‍റെ യ​ഥാ​ർ​ഥ ഭാ​ഗ്യം ഒ​രേ സ്ത്രീ​യു​മാ​യി 40 വ​ർ​ഷ​ങ്ങ​ൾ
ജീ​വി​ച്ച​താ​ണെ​ന്ന് ബേ​വ​ൻ പ​റ​യു​ന്നു. ത​ന്‍റെ മ​റു​പ​ടി പ​ല​രു​ടെ​യും മ​ന​സു​ക​ൾ കീ​ഴ​ട​ക്കി എ​ന്നാ​ണ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ൾ കു​റി​ച്ച​ത്. അ​ദേ​ഹ​ത്തെ പു​ക​ഴ്ത്തി പ​ല​രും സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വാ​ഴ്ത്തു​പാ​ട്ടു​ക​ൾ​പാ​ടി. ത​നി​ക്ക് ല​ഭി​ച്ച ലോ​ട്ട​റി​യ​ല്ല യ​ഥാ​ർ​ഥ വി​ജ​യം എ​ന്നും എ​ന്നാ​ൽ ജീ​വി​ത​ത്തി​ൽ ത​ന്‍റെ ഭാ​ര്യ​യോ​ടു​ള്ള സ്നേ​ഹ​മാ​ണ് യ​ഥാ​ർ​ഥ വി​ജ​യ​വും സ​ന്തോ​ഷ​വും എ​ന്ന് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ല​രും അ​ഭി​പ്രാ​യ​പ്പെ​ട്ടു.

 

Related posts

Leave a Comment