റീ റിലീസ് ചെയ്യാനൊരുങ്ങി എവർഗ്രീൻ ക്ലാസിക് ചിത്രം ‘കിരീടം’

മോ​ഹ​ൻ​ലാ​ൽ, സി​ബി മ​ല​യി​ൽ , ലോ​ഹി​ത​ദാ​സ് കൂ​ട്ടു​കെ​ട്ടി​ൽ പി​റ​ന്ന കി​രീ​ടം 37 വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം ഫോ​ർ​കെ ദൃ​ശ്യ​ഭം​ഗി​യി​ൽ റീ ​റി​ലീ​സി​ന്. മോ​ഹ​ൻ​ലാ​ലി​ന്‍റെ പി​റ​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് ആ​ശം​സ നേ​ർ​ന്ന് ഔ​ദ്യോ​ഗി​ക പോ​സ്റ്റ​ർ അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ പു​റ​ത്തി​റ​ക്കി . ‌

ദേ​ശീ​യ ച​ല​ച്ചി​ത്ര വി​ക​സ​ന കോ​ർ​പ്പ​റേ​ഷ​നു​മാ​യി സ​ഹ​ക​രി​ച്ച് സെ​വ​ൻ ആ​ർ​ട്സ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ലി​മി​റ്റ​ഡ് അ​വ​ത​രി​പ്പി​ക്കു​ന്ന ചി​ത്രം ജൂ​ൺ മാ​സ​ത്തി​ൽ പ്ര​ദ​ർ​ശ​ന​ത്തി​ന് എ​ത്തും. കൃ​പാ ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ എ​ൻ.​കൃ​ഷ്ണ​കു​മാ​റും (കി​രീ​ടം ഉ​ണ്ണി) ദി​നേ​ശ് പ​ണി​ക്ക​രും ചേ​ർ​ന്നാ​ണ് നി​ർ​മി​ച്ച​ത്. മോ​ഹ​ൻ​ലാ​ൽ എ​ന്ന ന​ട​നെ അ​തു​വ​രെ കാ​ണാ​ത്ത ത​ല​ത്തി​ലേ​ക്ക് ഉ​യ​ർ​ത്തി​യ ചി​ത്രം ആ​ണ് കീ​രീ​ടം.

മ​ല​യാ​ള​ത്തി​ന്‍റെ എ​ക്കാ​ല​ത്തെ​യും ക്ലാ​സി​ക് വീ​ണ്ടും സ്ക്രീ​നി​ൽ എ​ത്തു​മ്പോ​ൾ അ​കാ​ല​ത്തി​ൽ പൊ​ലി​ഞ്ഞ തി​ല​ക​ൻ, മാ​മു​ക്കോ​യ, ഒ​ടു​വി​ൽ ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ, മു​ര​ളി, കൊ​ച്ചി​ൻ‍ ഹ​നീ​ഫ, തി​ക്കു​റി​ശ്ശി, ക​വി​യൂ​ർ പൊ​ന്ന​മ്മ, ഫി​ലോ​മി​ന, ശ്രീ​നാ​ഥ്, മോ​ഹ​ൻ​രാ​ജ് (കീ​രി​ക്കാ​ട​ൻ ജോ​സ്), ജോ​ണി, ക​ന​ക​ല​ത തു​ട​ങ്ങി​യ​വ​രെ ഒ​രി​ക്ക​ൽ കൂ​ടി കാ​ണാ​ൻ സാ​ധി​ക്കു​ന്ന​തി​ൽ സ​ന്തോ​ഷ​വും, ഒ​പ്പം മ​ന​സി​ൽ നോ​വും സ​മ്മാ​നി​ക്കും .ജ​ഗ​തി ശ്രീ​കു​മാ​ർ, ജ​ഗ​ദീ​ഷ്, പാ​ർ​വ​തി, മ​ണി​യ​ൻ​പി​ള്ള രാ​ജു, ഉ​ഷ, യ​ദു കൃ​ഷ്ണ​ൻ, കൊ​ല്ലം തു​ള​സി, പൂ​ജ​പ്പു​ര രാ​ധാ​കൃ​ഷ്ണ​ൻ തു​ട​ങ്ങി​യ​വ​രാ​ണ് മ​റ്റ് താ​ര​ങ്ങ​ൾ എ​സ്. കു​മാ​റി​ന്റെ ഛായാ​ഗ്ര​ഹ​ണ​വും കൈ​ത​പ്ര​ത്തി​ന്റെ ഗാ​ന​ങ്ങ​ളും ജോ​ൺ​സ​ണി​ന്റെ സം​ഗീ​ത​വും മി​ക​വേ​കി. ഹൈ​സി​ൻ ഗ്ലോ​ബ​ൽ വെ​ഞ്ചേ​ഴ്സ് ആ​ണ് വി​ത​ര​ണം. ഫോ​ർ കെ ​റീ​മാ​സ്റ്റ​റി​ങ്: ഹൈ ​സ്റ്റു​ഡി​യോ​സ്, പിആ​ർഒ: പി.​ശി​വ​പ്ര​സാ​ദ്.

Related posts

Leave a Comment