എ​നി​ക്ക് ഇ​ന്ന​ലെ എ​ന്‍റെ ഡു​വോ​യെ ന​ഷ്ട​പ്പെ​ട്ടു, ഗെ​യി​മിം​ഗ് സ​മൂ​ഹ​ത്തെ ആ​ക​ർ​ഷി​ച്ച ആ​ദ​രാ​ഞ്ജ​ലി, യു​വാ​വ് റെ​ഡി​റ്റി​ൽ പ​ങ്കു​വ​ച്ച ഹൃ​ദ​സ്പ​ർ​ശി​യാ​യ പോ​സ്റ്റ് മ​ന​സ് കീ​ഴ​ട​ക്കി

15 വ​ർ​ഷ​ത്തെ ഓ​ൺ​ലൈ​ൻ ഗെ​യി​മി​ങ് സൗ​ഹൃ​ദ​ത്തി​ന് ശേ​ഷം മ​ര​ണ​പ്പെ​ട്ട ത​ന്‍റെ കൂ​ട്ടാ​ളി​ക്ക് ഒ​രു യു​വാ​വ് ന​ൽ​കി​യ ഹൃ​ദ​യ​സ്പ​ർ​ശി​യാ​യ ആ​ദ​രാ​ഞ്ജ​ലി സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി. ‘Lost My Duo’ എ​ന്ന കു​റി​പ്പോ​ടെ, ഹാ​ലോ, റെ​ഡ് ഡെ​ഡ് റി​ഡം​പ്ഷ​ൻ തു​ട​ങ്ങി​യ ഗെ​യി​മു​ക​ളി​ലൂ​ടെ ഒ​ത്തു​ചേ​ർ​ന്ന സു​ഹൃ​ത്തി​നെ​യാ​ണ് ഇ​യാ​ൾ ഓ​ർ​ത്തെ​ടു​ത്ത​ത്.

ത​ന്‍റെ ഗെ​യി​മിം​ഗ് കൂ​ട്ടു​കാ​ര​ന് ഒ​രു യു​വാ​വ് ന​ൽ​കി​യ ഹൃ​ദ​യ​സ്പ​ർ​ശി​യാ​യ ആ​ദ​രാ​ഞ്ജ​ലി സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളെ ക​ണ്ണീ​രി​ലാ​ഴ്ത്തി​യി​രി​ക്കു​ക​യാ​ണ്. വൈ​കാ​രി​ക​മാ​യ കു​റി​പ്പാ​ണ് യു​വാ​വ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വ​ച്ച​ത്. എ​നി​ക്ക് ഇ​ന്ന​ലെ എ​ന്‍റെ ഡ്യു​വോ​യെ ന​ഷ്ട​പ്പെ​ട്ടു, എ​ന്ന ത​ല​ക്കെ​ട്ടി​ൽ പ​ങ്കു​വെ​ച്ച കു​റി​പ്പി​ൽ, 15-ാം വ​യ​സ്സ് മു​ത​ൽ ഒ​രു​മി​ച്ച് വ​ള​ർ​ന്ന​തി​ന്‍റെ​യും ഹാ​ലോ , റെ​ഡ് ഡെ​ഡ് റി​ഡം​പ്ഷ​ൻ, മൈ​ൻ​ക്രാ​ഫ്റ്റ് തു​ട​ങ്ങി​യ ഗെ​യി​മു​ക​ളി​ലൂ​ടെ കെ​ട്ടി​പ്പ​ടു​ത്ത സൗ​ഹൃ​ദ​ത്തി​ന്‍റ​യും ഓ​ർ​മ​ക​ളാ​ണ് അ​ദേ​ഹം പ​ങ്കു​വ​ച്ച​ത്.

വ​ള​രെ ഭാ​ര​മേ​റി​യ ഹൃ​ദ​യ​ത്തോ​ടെ​യാ​ണ് ഞാ​ൻ ഇ​ത് എ​ഴു​തു​ന്ന​ത്. ഓ​ൺ​ലൈ​നി​ലെ എ​ന്‍റെ ദീ​ർ​ഘ​കാ​ല ഗെ​യി​മിം​ഗ് സു​ഹൃ​ത്താ​യ, ‘കെ​എ​സ്ഐ അ​ബോ​ലി​ക്’ എ​ന്ന് അ​റി​യ​പ്പെ​ടു​ന്ന​യാ​ൾ ഇ​ന്ന​ലെ അ​ന്ത​രി​ച്ചു. ഏ​ക​ദേ​ശം 15 വ​ർ​ഷം മു​മ്പ്, ഞ​ങ്ങ​ൾ​ക്ക് 15-16 ഓ ​വ​യ​സ്സു​ള്ള​പ്പോ​ഴാ​ണ് ഞ​ങ്ങ​ൾ എ​ക്സ്ബോ​ക്സ് ലൈ​വി​ലൂ​ടെ പ​രി​ച​യ​പ്പെ​ടു​ന്ന​ത് എ​ന്ന് യു​വാ​വ് റെ​ഡ്ഡി​റ്റി​ൽ കു​റി​ച്ചു.

ഓ​ൺ​ലൈ​ൻ സു​ഹൃ​ത്തു​ക്ക​ളു​മാ​യു​ള്ള ബ​ന്ധം വി​ല​മ​തി​ക്കാ​ൻ മ​റ്റ് ഗെ​യി​മ​ർ​മാ​രോ​ട് അ​ഭ്യ​ർ​ത്ഥി​ച്ചു​കൊ​ണ്ട്, ത​ന്‍റെ സു​ഹൃ​ത്താ​യ ‘ബ​ർ​ഗ​ർ കിം​ഗ്’ ഇ​ല്ലാ​തെ ഗെ​യി​മിം​ഗ് ലോ​ബി​ക​ൾ ഇ​നി ശൂ​ന്യ​മാ​യി​രി​ക്കു​മെ​ന്ന സ​ങ്ക​ട​ത്തോ​ടെ​യാ​ണ് ആ ​യു​വാ​വ് ത​ന്‍റെ കു​റി​പ്പ് അ​വ​സാ​നി​പ്പി​ക്കു​ന്ന​ത്. ഈ ​പോ​സ്റ്റ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യ​തോ​ടെ, നി​ര​വ​ധി ഉ​പ​യോ​ക്താ​ക്ക​ൾ ഈ ​മ​നോ​ഹ​ര​മാ​യ ആ​ദ​രാ​ഞ്ജ​ലി​യെ അ​ഭി​ന​ന്ദി​ക്കു​ക​യും ത​ങ്ങ​ളു​ടെ ഗെ​യി​മിം​ഗ് കൂ​ട്ടു​കാ​രെ ന​ഷ്ട​പ്പെ​ട്ട സ​മാ​ന​മാ​യ അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വെ​ക്കു​ക​യും ചെ​യ്തു.

Related posts

Leave a Comment