അ​ധ്യ​യ​ന​വ​ര്‍​ഷാരംഭം സ്‌​കൂ​ളു​ക​ള്‍ ഒ​രു​ങ്ങു​ന്നു; വി​​ദ്യാ​​ര്‍​ഥി​​ക​​ളു​​ടെ സു​​ര​​ക്ഷ​​യ്ക്കു മു​​ന്‍​ഗ​​ണ​​ന

കോ​​ട്ട​​യം: ജൂ​​ണ്‍ ഒ​​ന്നി​​നു പു​​തി​​യ അ​​ധ്യ​​യ​​ന വ​​ര്‍​ഷം ആ​​രം​​ഭി​​ക്കാ​​ന്‍ സ്‌​​കൂ​​ളു​​ക​​ള്‍ അ​​വ​​സാ​​ന​​വ​​ട്ട ഒ​​രു​​ക്ക​​ത്തി​​ല്‍.പ്ര​​വേ​​ശ​​നോ​​ത്സ​​വ​​ത്തി​​ന് മു​​ന്നോ​​ടി​​യാ​​യി മു​​ഖം​​മി​​നു​​ക്കു​​ക​​യാ​​ണ് ഒ​​ട്ടു​​മി​​ക്ക സ്‌​​കൂ​​ളു​​ക​​ളും. സ്‌​​കൂ​​ള്‍ കെ​​ട്ടി​​ട​​ങ്ങ​​ളു​​ടെ​​യും ക്ലാ​​സ്മു​​റി​​ക​​ളു​​ടെ​​യും ശു​​ചി​​മു​​റി​​ക​​ളു​​ടെ​​യു​​മെ​​ല്ലാം അ​​റ്റ​​കു​​റ്റ​​പ്പ​​ണി​​ക​​ള്‍ അ​​വ​​സാ​​ന​​ഘ​​ട്ട​​ത്തി​​ലാ​​ണ്.

ക്ലാ​​സ്മു​​റി​​ക​​ളു​​ടെ പെ​​യി​​ന്‍റിം​ഗ്, സ്‌​​കൂ​​ള്‍ മു​​റ്റം അ​​ല​​ങ്ക​​രി​​ക്ക​​ല്‍, ഉ​​പ​​ക​​ര​​ണ​​ങ്ങ​​ളു​​ടെ കേ​​ടു​​പാ​​ട് തീ​​ര്‍​ക്ക​​ല്‍ തു​​ട​​ങ്ങി​​യ​​വ​​യും പു​​രോ​​ഗ​​മി​​ക്കു​​ന്നു​​ണ്ട്. പ​​ല സ്‌​​കൂ​​ളു​​ക​​ളു​​ടെ​​യും മൈ​​താ​​ന​​ങ്ങ​​ളി​​ലെ​​യും പ​​രി​​സ​​ര പ്ര​​ദേ​​ശ​​ങ്ങ​​ളി​​ലെ​​യും കാ​​ടും​​പ​​ട​​ലും വെ​​ട്ടി​​നീ​​ക്കു​​ന്ന ജോ​​ലി​​ക​​ള്‍ പൂ​​ര്‍​ത്തി​​യാ​​യി വ​​രി​​ക​​യാ​​ണ്. സ്‌​​കൂ​​ള്‍ ഫി​​റ്റ്‌​​ന​​സ് അ​​നു​​വ​​ദി​​ക്കു​​ന്ന​​തി​​നു ത​​ദ്ദേ​​ശ​​സ്ഥാ​​പ​​ന​​ങ്ങ​​ളു​​ടെ മാ​​ത്രം പ​​രി​​ശോ​​ധ​​ന മ​​തി​​യെ​​ന്നു വ്യ​​ക്ത​​മാ​​ക്കി സ​​ര്‍​ക്കാ​​ര്‍ സ​​ര്‍​ക്കു​​ല​​ര്‍ ഇ​​റ​​ക്കി​​യ​​തോ​​ടെ സ്‌​​കൂ​​ള്‍ മാ​​നേ​​ജ്‌​​മെ​​ന്‍റു​ക​​ളു​​ടെ ത​​ദ്ദേ​​ശ സ്വ​​യം​​ഭ​​ര​​ണ സ്ഥാ​​പ​​ന​​ങ്ങ​​ളു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ടു പ​​രി​​ശോ​​ധ​​ന​​ക​​ള്‍ പൂ​​ര്‍​ത്തി​​ക​​രി​​ച്ചി​​ട്ടു​​ണ്ട്.

സ്‌​​കൂ​​ളും പ​​രി​​സ​​ര​​വും പൂ​​ര്‍​ണ​​മാ​​യും ശു​​ചീ​​ക​​രി​​ക്കു​​ന്ന​​തി​​നും കു​​ട്ടി​​ക​​ളു​​ടെ സു​​ര​​ക്ഷ ഉ​​റ​​പ്പാ​​ക്കു​​ന്ന​​തി​​നും ത​​ദ്ദേ​​ശ സ്വ​​യം​​ഭ​​ര​​ണ സ്ഥാ​​പ​​ന​​ങ്ങ​​ളു​​ടെ​​യും ജ​​ന​​പ്ര​​തി​​നി​​ധി​​ക​​ളു​​ടെ​​യും പി​​ടി​​എ​​യു​​ടെ​​യും സ​​ഹ​​ക​​ര​​ണ​​ത്തോ​​ടെയാ ണ് അ​​ടി​​യ​​ന്ത​​ര ന​​ട​​പ​​ടി​​ക​​ള്‍ സ്വീ​​ക​​രി​​ച്ചി​​രി​​ക്കു​​ന്ന​​ത്. വി​​ദ്യാ​​ല​​യ​​ങ്ങ​​ളു​​ടെ പ​​രി​​സ​​ര​​ങ്ങ​​ളി​​ല്‍ ല​​ഹ​​രിവി​​രു​​ദ്ധ​പ്ര​​വ​​ര്‍​ത്ത​​ന​​ങ്ങ​​ള്‍ കൂ​​ടു​​ത​​ല്‍ ശ​​ക്ത​​മാ​​ക്കി​​യി​​ട്ടു​​ണ്ട്. കു​​ട്ടി​​ക​​ളു​​ടെ സു​​ര​​ക്ഷ​​യ്ക്കു ത​​ന്നെ​​യാ​​ണ് മു​​ന്‍​ഗ​​ണ​​ന ന​​ല്‍​കു​​ന്ന​​ത്.

സ്‌​​കൂ​​ള്‍ ബ​​സു​​ക​​ളു​​ടെ ഫി​​റ്റ്‌​​ന​​സ് ഉ​​റ​​പ്പി​​ക്കാ​​നു​​ള്ള മോ​​ട്ടോ​​ര്‍ വാ​​ഹ​​ന​വ​​കു​​പ്പി​​ന്‍റെ പ​​രി​​ശോ​​ധ​​ന​​ക​​ള്‍ ജി​​ല്ല​​യി​​ലെ വി​​വി​​ധ ആ​​ര്‍​ടി ഓ​​ഫീ​​സു​​ക​​ളു​​ടെ കീ​​ഴി​​ല്‍ ന​​ട​​ന്നു​​വ​​രി​​ക​​യാ​​ണ്. കു​​ട്ടി​​ക​​ളു​​ടെ സു​​ര​​ക്ഷ മു​​ന്‍​നി​​ര്‍​ത്തി​​യാ​​ണ് അ​​ധ്യ​​യ​​ന​​വ​​ര്‍​ഷ ആ​​രം​​ഭ​​ത്തി​​ന് മു​​ന്നോ​​ടി​​യാ​​യി ഫി​​റ്റ്‌​​ന​​സ് പ​​രി​​ശോ​​ധ​​ന ന​​ട​​ത്തു​​ന്ന​​ത്. വാ​​ഹ​​ന​​ത്തി​​ന്‍റെ ട​​യ​​റു​​ക​​ള്‍, വൈ​​പ്പ​​ര്‍, എ​​മ​​ര്‍​ജ​​ന്‍​സി വാ​​തി​​ലു​​ക​​ള്‍, ലൈ​​റ്റു​​ക​​ള്‍, ഇ​​ന്‍​ഡി​​ക്കേ​​റ്റ​​ര്‍ എ​​ന്നി​​വ​​യെ​​ല്ലാം പ​​രി​​ശോ​​ധി​​ക്കു​​ന്നു​​ണ്ട്. ഇ​​തി​​നു​​ശേ​​ഷം സു​​ര​​ക്ഷാ സ്റ്റി​​ക്ക​​ര്‍ ഒ​​ട്ടി​​ക്കും. അ​​ധ്യ​​യ​​ന വ​​ര്‍​ഷം ആ​​രം​​ഭി​​ക്കു​​ന്ന​​തി​​നു മു​​മ്പാ​​യി മു​​ഴു​​വ​​ന്‍ സ്‌​​കൂ​​ള്‍ ബ​​സു​​ക​​ളു​​ടെ​​യും ഫി​​റ്റ്‌​​ന​​സ് പ​​രി​​ശോ​​ധ​​ന പൂ​​ര്‍​ത്തി​​യാ​​ക്കും.

പാ​​ഠ​​പു​​സ്ത​​ക​​ങ്ങ​​ളും യൂ​​ണി​​ഫോ​​മു​​ക​​ളും സ​​മ​​യ​​ബ​​ന്ധി​​ത​​മാ​​യി ല​​ഭ്യ​​മാ​​ക്കാ​​ന്‍ പൊ​​തു​​വി​​ദ്യാ​​ഭ്യാ​​സ വ​​കു​​പ്പി​​നു നി​​ര്‍​ദേ​​ശം ല​​ഭി​​ച്ചി​​ട്ടു​​ണ്ട്. വി​​ദ്യാ​​ര്‍​ഥി​​ക​​ള്‍​ക്ക് ആ​​വ​​ശ്യ​​മാ​​യ പാ​​ഠ​​പു​​സ്ത​​ക​​ങ്ങ​​ള്‍ സ്‌​​കൂ​​ളു​ക​​ളി​​ല്‍ എ​​ത്തി​​ക്കാ​​നു​​ള്ള ക്ര​​മീ​​ക​​ര​​ണ​​ങ്ങ​​ളാ​​ണ് ഏ​​ര്‍​പ്പെ​​ടു​​ത്തി​​യി​​രി​​ക്കു​​ന്ന​​ത്. ആ​​ക്ടി​​വി​​റ്റി, വ​​ര്‍​ക്ക് ബു​​ക്കു​​ക​​ള്‍ ക്ലാ​​സ് ആ​​രം​​ഭി​​ച്ച ശേ​​ഷ​​മാ​​ണ് ന​​ല്‍​കു​​ന്ന​​ത്.

അ​​തൊ​​ഴി​​കെ​​യു​​ള്ള പാ​​ഠ​​പു​​സ്ത​​ക​​ങ്ങ​​ളെ​​ല്ലാം സ്‌​​കൂ​​ള്‍ തു​​റ​​ക്കും മു​​ന്‍​പേ ല​​ഭ്യ​​മാ​​ക്കാ​​നാ​​ണ് വി​​ദ്യാ​​ഭ്യാ​​സ വ​​കു​​പ്പ് ന​​ട​​പ​​ടി സ്വീ​​ക​​രി​​ച്ചി​​രി​​ക്കു​​ന്ന​​ത്. സ്‌​​കൂ​​ള്‍ തു​​റ​​ക്കു​​ന്ന​​തു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് വി​​ദ്യാ​​ഭ്യാ​​സ വ​​കു​​പ്പി​​ലെ ഉ​​ദ്യോ​​ഗ​​സ്ഥ​​രു​​ടെ അ​​ടി​​യ​​ന്ത​​ര യോ​​ഗം മ​​ന്ത്രി എ​​ന്‍. ഷം​​സു​​ദ്ദീ​​ന്‍ വി​​ളി​​ച്ചി​​രു​​ന്നു. ഈ ​​യോ​​ഗ​​ത്തി​​ലാ​​ണ് പ്ര​​വേ​​ശ​​നോ​​ത്സ​​വ​​ത്തി​​ന് ഉ​​ള്‍​പ്പെ​​ടെ​​യു​​ള്ള ത​​യാ​​റെ​​ടു​​പ്പു​​ക​​ള്‍ പൂ​​ര്‍​ത്തി​​യാ​​ക്കാ​​ന്‍ ഉ​​ദ്യോ​​ഗ​​സ്ഥ​​ര്‍​ക്കു നി​​ര്‍​ദേ​​ശം ന​​ല്‍​കി​​യ​​ത്.

Related posts

Leave a Comment