15 വർഷത്തെ ഓൺലൈൻ ഗെയിമിങ് സൗഹൃദത്തിന് ശേഷം മരണപ്പെട്ട തന്റെ കൂട്ടാളിക്ക് ഒരു യുവാവ് നൽകിയ ഹൃദയസ്പർശിയായ ആദരാഞ്ജലി സോഷ്യൽ മീഡിയയിൽ വൈറലായി. ‘Lost My Duo’ എന്ന കുറിപ്പോടെ, ഹാലോ, റെഡ് ഡെഡ് റിഡംപ്ഷൻ തുടങ്ങിയ ഗെയിമുകളിലൂടെ ഒത്തുചേർന്ന സുഹൃത്തിനെയാണ് ഇയാൾ ഓർത്തെടുത്തത്.
തന്റെ ഗെയിമിംഗ് കൂട്ടുകാരന് ഒരു യുവാവ് നൽകിയ ഹൃദയസ്പർശിയായ ആദരാഞ്ജലി സമൂഹ മാധ്യമങ്ങളെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്. വൈകാരികമായ കുറിപ്പാണ് യുവാവ് സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചത്. എനിക്ക് ഇന്നലെ എന്റെ ഡ്യുവോയെ നഷ്ടപ്പെട്ടു, എന്ന തലക്കെട്ടിൽ പങ്കുവെച്ച കുറിപ്പിൽ, 15-ാം വയസ്സ് മുതൽ ഒരുമിച്ച് വളർന്നതിന്റെയും ഹാലോ , റെഡ് ഡെഡ് റിഡംപ്ഷൻ, മൈൻക്രാഫ്റ്റ് തുടങ്ങിയ ഗെയിമുകളിലൂടെ കെട്ടിപ്പടുത്ത സൗഹൃദത്തിന്റയും ഓർമകളാണ് അദേഹം പങ്കുവച്ചത്.
വളരെ ഭാരമേറിയ ഹൃദയത്തോടെയാണ് ഞാൻ ഇത് എഴുതുന്നത്. ഓൺലൈനിലെ എന്റെ ദീർഘകാല ഗെയിമിംഗ് സുഹൃത്തായ, ‘കെഎസ്ഐ അബോലിക്’ എന്ന് അറിയപ്പെടുന്നയാൾ ഇന്നലെ അന്തരിച്ചു. ഏകദേശം 15 വർഷം മുമ്പ്, ഞങ്ങൾക്ക് 15-16 ഓ വയസ്സുള്ളപ്പോഴാണ് ഞങ്ങൾ എക്സ്ബോക്സ് ലൈവിലൂടെ പരിചയപ്പെടുന്നത് എന്ന് യുവാവ് റെഡ്ഡിറ്റിൽ കുറിച്ചു.
ഓൺലൈൻ സുഹൃത്തുക്കളുമായുള്ള ബന്ധം വിലമതിക്കാൻ മറ്റ് ഗെയിമർമാരോട് അഭ്യർത്ഥിച്ചുകൊണ്ട്, തന്റെ സുഹൃത്തായ ‘ബർഗർ കിംഗ്’ ഇല്ലാതെ ഗെയിമിംഗ് ലോബികൾ ഇനി ശൂന്യമായിരിക്കുമെന്ന സങ്കടത്തോടെയാണ് ആ യുവാവ് തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്. ഈ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലായതോടെ, നിരവധി ഉപയോക്താക്കൾ ഈ മനോഹരമായ ആദരാഞ്ജലിയെ അഭിനന്ദിക്കുകയും തങ്ങളുടെ ഗെയിമിംഗ് കൂട്ടുകാരെ നഷ്ടപ്പെട്ട സമാനമായ അനുഭവങ്ങൾ പങ്കുവെക്കുകയും ചെയ്തു.
