രേ​ണു സു​ധി ബ്രെ​സ്റ്റ് കാ​ൻ​സ​റി​ന്‍റെ ര​ണ്ടാം സ്റ്റേ​ജി​ലെ​ന്ന് പ്ര​ചാ​ര​ണം, വാ​ർ​ത്ത​ക​ളോ​ട് പ്ര​തി​ക​രി​ക്കാ​തെ താ​രം

രേ​ണു സു​ധി​യു​ടെ രോ​ഗ വി​വ​ര​മാ​ണ് സോ​ഷ്യ​ൽ​മീ​ഡി​യ​യി​ലി​പ്പോ​ൾ ച​ർ​ച്ച വി​ഷ​യം. താ​ര​ത്തി​ന് കാ​ൻ​സ​ർ സ്ഥി​രീ​ക​രി​ച്ചു​വെ​ന്നാ​ണ് പ്ര​ച​രി​ക്കു​ന്ന​ത്. രോ​ഗം ര​ണ്ടാം ഘ​ട്ട​ത്തി​ലാ​ണെ​ന്നും ചി​കി​ത്സ​യ്ക്കാ​യി താ​രം പ​രു​മ​ല​യി​ലെ പ്ര​മു​ഖ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യ​താ​യും റി​യാ​ക്ഷ​ൻ വീ​ഡി​യോ​ക​ളി​ലൂ​ടെ ശ്ര​ദ്ധേ​യ​രാ​യ ചി​ല യു​ട്യൂ​ബ​ർ​മാ​ർ പു​റ​ത്തു​വി​ട്ട വീ​ഡി​യോ​ക​ളി​ൽ അ​വ​കാ​ശ​പ്പെ​ടു​ന്നു.

ദു​ബാ​യ് യാ​ത്ര​യ്ക്കി​ടെ ന​ട​ത്തി​യ ആ​രോ​ഗ്യ പ​രി​ശോ​ധ​ന​യി​ലാ​ണ് രേ​ണു​വി​ന് രോ​ഗം ക​ണ്ടെ​ത്തി​യ​തെ​ന്നാ​ണ് വി​വ​രം. തു​ട​ർ​ചി​കി​ത്സാ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി നാ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണ് രോ​ഗ​വി​വ​രം പു​റ​ത്തു​വ​ന്ന​തെ​ന്ന് യു​ട്യൂ​ബ​ർ അ​തു​ൽ വ്ലോ​ഗ്സ് വീ​ഡി​യോ​യി​ലൂ​ടെ അ​വ​കാ​ശ​പ്പെ​ട്ടു.

ഗു​രു​ത​ര​മാ​യ രോ​ഗാ​വ​സ്ഥ​യെ​ക്കു​റി​ച്ച് അ​റി​ഞ്ഞി​ട്ടും രേ​ണു സു​ധി സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ സ​ബ്സ്ക്രി​പ്ഷ​ൻ വീ​ഡി​യോ​ക​ൾ പ​ങ്കു​വ​യ്ക്കു​ന്ന​ത് തു​ട​രു​ക​യാ​ണെ​ന്ന് യു​ട്യൂ​ബ​ർ​മാ​ർ വി​മ​ർ​ശി​ക്കു​ന്നു.

Related posts

Leave a Comment