പാ​ല​ക്കാ​ട്- പൊ​ള്ളാ​ച്ചി ലൈ​നി​ൽ പാ​സ​ഞ്ച​ർ ട്രെ​യി​നു​ക​ൾ വേ​ണം

മു​ത​ല​മ​ട: പാ​ല​ക്കാ​ട്- പൊ​ള്ളാ​ച്ചി പാ​ത​യി​ൽ പ​ക​ൽ​സ​മ​യ​ങ്ങ​ളി​ൽ പാ​സ​ഞ്ച​ർ ട്രെ​യി​നു​ക​ൾ ഓ​ടി​ക്കാ​ൻ മു​റ​വി​ളി. ഒ​ന്പ​തു​വ​ർ​ഷം മു​ന്പാ​ണ് ബ്രോ​ഡ്ഗേ​ജ് ലൈ​നി​ൽ നാ​മ​മാ​ത്ര​മാ​യി രാ​ത്രി​ട്രെ​യി​നു​ക​ൾ ആ​രം​ഭി​ച്ച​ത്.

ര​ണ്ട് എ​ക്സ്പ്ര​സ്, ഒ​രു സൂ​പ്പ​ർ​ഫാ​സ്റ്റ്, ഒ​രു മെ​മു സ​ർ​വീ​സ് എ​ന്നി​വ മാ​ത്ര​മാ​ണ് ഇ​പ്പോ​ഴു​ള്ള​ത്. യാ​ത്രി​ക​ർ​ക്കു ഏ​റെ ഗു​ണ​ക​ര​മാ​യ രീ​തി​യി​ൽ പ​ക​ൽ​സ​മ​യ​ത്ത് പാ​സ​ഞ്ച​ർ സ​ർ​വീ​സു​ക​ൾ വേ​ണ​മെ​ന്നാ​ണ് ആ​വ​ശ്യ​മു​യ​രു​ന്ന​ത്.

ക​ക്ഷി​രാ​ഷ്ട്രീ​യം മ​റ​ന്നു ജ​ന​പ്ര​തി​നി​ധി​ക​ൾ രം​ഗ​ത്തു​വ​ന്നാ​ൽ ഇ​തു യാ​ഥാ​ർ​ഥ്യ​മാ​കു​മെ​ന്നും യാ​ത്രി​ക​ർ പ്ര​ത്യാ​ശി​ക്കു​ന്നു

Related posts

Leave a Comment