കൂത്തുപറമ്പ്: വീടിന്റെ മട്ടുപ്പാവിൽ ഡ്രാഗൺ ഫ്രൂട്ട് വിളയിച്ച് പിഡബ്ല്യുഡി കോൺട്രാക്ടറായ വീട്ടമ്മ. കൈതേരി വട്ടപ്പാറ കമാൽ മുക്കിലെ സതി വണ്ടിച്ചാലിനാണ് ഡ്രാഗൺ ഫ്രൂട്ട് കൃഷി ചെയ്ത് മികച്ച വിളവ് ലഭിച്ചത്.
മാങ്ങാട്ടിടം പഞ്ചായത്ത്, കൃഷിഭവൻ എന്നിവയുടെ നേതൃത്വത്തിൽ നടപ്പാക്കിയ കൃഷി സമൃദ്ധി പദ്ധതിയുടെ ഭാഗമായാണ് ഡ്രാഗൺ ഫ്രൂട്ട് കൃഷി ചെയ്തത്.
അറുപതോളം വീപ്പകളിലായി രണ്ട് ഇനത്തിൽപ്പെട്ട ഡ്രാഗൺ ഫ്രൂട്ടാണ് കൃഷി ചെയ്തത്.വിവിധതരം ഫല വർഗങ്ങളും പച്ചക്കറികളും സതി ടെറസിലും വീട്ട് മുറ്റത്തുമായി കൃഷി ചെയ്യുന്നുണ്ട്. ഡ്രാഗൺ ഫ്രൂട്ടിന്റെ വിളവെടുപ്പ് മാങ്ങാട്ടിടം പഞ്ചായത്ത് പ്രസിഡന്റ് കെ. സന്ധ്യാലക്ഷ്മി ഉദ്ഘാടനം ചെയ്തു. കെ.കെ. വിപിൻ അധ്യക്ഷത വഹിച്ചു.
ഒ.ടി. രശ്മി, കെ.എൻ. ഗോപി, കെ. ഷബീന, കെ. അഖില, സി. പ്രീത, കെ. ഷീന, എം. സമിത്ത്, കെ. വിജേഷ്, ആർ. സന്തോഷകുമാർ തുടങ്ങിയവർ പങ്കെടുത്തു.
