വീ​ടി​ന്‍റെ മ​ട്ടു​പ്പാ​വി​ൽ ഡ്രാ​ഗ​ൺ ഫ്രൂ​ട്ട് വി​ള​യി​ച്ച് വീ​ട്ട​മ്മ

കൂ​ത്തു​പ​റ​മ്പ്: വീ​ടി​ന്‍റെ മ​ട്ടു​പ്പാ​വി​ൽ ഡ്രാ​ഗ​ൺ ഫ്രൂ​ട്ട് വി​ള​യി​ച്ച് പി​ഡ​ബ്ല്യു​ഡി കോ​ൺ​ട്രാ​ക്ട​റാ​യ വീ​ട്ട​മ്മ. കൈ​തേ​രി വ​ട്ട​പ്പാ​റ ക​മാ​ൽ മു​ക്കി​ലെ സ​തി വ​ണ്ടി​ച്ചാ​ലി​നാ​ണ് ഡ്രാ​ഗ​ൺ ഫ്രൂ​ട്ട് കൃ​ഷി ചെ​യ്ത് മി​ക​ച്ച വി​ള​വ് ല​ഭി​ച്ച​ത്.

മാ​ങ്ങാ​ട്ടി​ടം പ​ഞ്ചാ​യ​ത്ത്, കൃ​ഷി​ഭ​വ​ൻ എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​പ്പാ​ക്കി​യ കൃ​ഷി സ​മൃ​ദ്ധി പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് ഡ്രാ​ഗ​ൺ ഫ്രൂ​ട്ട് കൃ​ഷി ചെ​യ്ത​ത്.

അ​റു​പ​തോ​ളം വീ​പ്പ​ക​ളി​ലാ​യി ര​ണ്ട് ഇ​ന​ത്തി​ൽ​പ്പെ​ട്ട ഡ്രാ​ഗ​ൺ ഫ്രൂ​ട്ടാ​ണ് കൃ​ഷി ചെ​യ്ത​ത്.വി​വി​ധ​ത​രം ഫ​ല വ​ർ​ഗ​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ളും സ​തി ടെ​റ​സി​ലും വീ​ട്ട് മു​റ്റ​ത്തു​മാ​യി കൃ​ഷി ചെ​യ്യു​ന്നു​ണ്ട്. ഡ്രാ​ഗ​ൺ ഫ്രൂ​ട്ടി​ന്‍റെ വി​ള​വെ​ടു​പ്പ് മാ​ങ്ങാ​ട്ടി​ടം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​സ​ന്ധ്യാ​ല​ക്ഷ്മി ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​കെ. വി​പി​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഒ.​ടി. ര​ശ്മി, കെ.​എ​ൻ. ഗോ​പി, കെ. ​ഷ​ബീ​ന, കെ. ​അ​ഖി​ല, സി. ​പ്രീ​ത, കെ. ​ഷീ​ന, എം. ​സ​മി​ത്ത്, കെ. ​വി​ജേ​ഷ്, ആ​ർ. സ​ന്തോ​ഷ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Related posts

Leave a Comment