വെ​ൽ​ഡിം​ഗ് ക​ന്പി പൊ​ട്ടി​വീ​ണു: തി​രു​വ​ന​ന്ത​പു​ര​ത്ത് അ​മ്യൂ​സ്‌​മെ​ന്‍റ് പാ​ര്‍​ക്കി​ലെ റൈ​ഡ് ത​ക​ർ​ന്നു​വീ​ണു; കു​ട്ടി​ക​ള​ട​ക്കം അ​ഞ്ചു​പേ​ർ​ക്ക് പ​രി​ക്ക്

തി​രു​വ​ന​ന്ത​പു​രം: ത​ല​സ്ഥാ​ന​ത്ത് അ​മ്യൂ​സ്‌​മെ​ന്‍റ് പാ​ര്‍​ക്കി​ലെ റൈ​ഡ് പൊ​ട്ടി വീ​ണ് അ​പ​ക​ടം. കു​ട്ടി​ക​ള​ട​ക്കം അ​ഞ്ചു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. വെ​മ്പാ​യ​ത്ത് പ്ര​വ​ര്‍​ത്തി​ക്കു​ന്ന “ഹാ​പ്പി ലാ​ന്‍​ഡി’​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

റൈ​ഡി​ന്‍റെ വെ​ൽ​ഡിം​ഗ് പൊ​ട്ടി​വീ​ഴു​ക​യാ​യി​രു​ന്നു. മു​പ്പ​തോ​ളം പേ​ര്‍ അ​പ​ക​ട സ​മ​യം റൈ​ഡി​ല്‍ ഉ​ണ്ടാ​യി​രു​ന്നെ​ന്നും റി​പ്പോ​ര്‍​ട്ടു​ക​ളു​ണ്ട്.

പ​രി​ക്കേ​റ്റ​വ​രി​ല്‍ ഒ​രു കു​ടും​ബ​ത്തി​ലെ അ​ഞ്ച് പേ​രും ഉ​ള്‍​പ്പെ​ട്ടി​ട്ടു​ണ്ട്. ഇ​വ​ര്‍ ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി​ക​ളാ​ണെ​ന്നാ​ണ് വി​വ​രം. പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ഒ​രാ​ൾ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലാ​ണ്.

Related posts

Leave a Comment