‘ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ച്ചി​ട്ടി​ല്ല, അ​ക്ര​മം ഇ​ങ്ങ​നെ​യൊ​ന്നു​മ​ല്ല, അ​വി​ടെ ഉ​ണ്ടാ​യ​ത് നി​യ​ന്ത്രി​ക്കാ​നാ​വാ​ത്ത ഒ​രു ചെ​റി​യ പ്ര​തി​ക​ര​ണം മാ​ത്രം’: എം. ​സ്വ​രാ​ജ്

തി​രു​വ​ന​ന്ത​പു​രം: പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ന്‍റെ വാ​ട​ക വീ​ട്ടി​ല്‍ റെ​യ്ഡി​ന് എ​ത്തി​യ ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ച്ചി​ട്ടി​ല്ലെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം എം. ​സ്വ​രാ​ജ്. ഇ​തി​നെ അ​ക്ര​മം എ​ന്നു പ​റ​യ​രു​ത്. നി​യ​ന്ത്രി​ക്കാ​നാ​വാ​ത്ത ഒ​രു ചെ​റി​യ പ്ര​തി​ക​ര​ണ​മാ​ണ് അ​വി​ടെ ഉ​ണ്ടാ​യ​തെ​ന്ന് സ്വ​രാ​ജ് പ​റ​ഞ്ഞു.

വി. ​ഡി സ​തീ​ശ​ന്‍ ക​ന്‍റോ​ണ്‍​മെ​ന്‍റ് ഹൗ​സ് ഒ​ഴി​യാ​ത്ത​ത് ഇ​ഡി​ക്ക് സു​ഗ​മ​മാ​യ വ​ഴി​യൊ​രു​ക്കാ​ന്‍ വേ​ണ്ടി​യാ​ണ്. ക​ന്‍റോ​ണ്‍​മെ​ന്‍റ് ഹൗ​സ് ഒ​ഴി​ഞ്ഞു കൊ​ടു​ക്കാ​തെ കു​റ​ച്ചു നാ​ള്‍ കൂ​ടി മാ​റി നി​ല്‍​ക്കു​ന്നു എ​ന്ന അ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ച് അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​ക​ള്‍​ക്ക് നാ​ട​കം ക​ളി​ക്കാ​നു​ള്ള പ്ര​തീ​തി സൃ​ഷ്ടി​ക്കാ​നു​ള്ള അ​വ​സ​രം ഉ​ണ്ടാ​ക്കി കൊ​ടു​ത്തു എ​ന്ന ആ​രോ​പ​ണം സ​മൂ​ഹ​ത്തി​ല്‍ ഉ​യ​ര്‍​ന്നു​വ​രി​ക​യാ​ണെ​ന്നും സ്വ​രാ​ജ് കു​റ്റ​പ്പെ​ടു​ത്തി.

സ്വ​രാ​ജി​ന്‍റെ വാ​ക്കു​ക​ൾ

‘കേ​ര​ള​ത്തി​ന്‍റെ മു​ഖ്യ​മ​ന്ത്രി പി​ന്നെ എ​ന്തേ, ക്ലി​ഫ് ഹൗ​സി​ലേ​ക്ക് താ​മ​സം മാ​റ്റാ​ത്ത​ത്. അ​ങ്ങ​നെ മാ​റി​യാ​ല്‍ ക​ന്‍റോ​ണ്‍​മെ​ന്‍റ് ഹൗ​സ് ഒ​ഴി​യേ​ണ്ടി വ​രും. അ​ങ്ങ​നെ ഒ​ഴി​ഞ്ഞാ​ല്‍ പ്ര​തി​പ​ക്ഷ നേ​താ​വി​ന് സ്വാ​ഭാ​വി​ക​മാ​യി ക​ന്റോ​ണ്‍​മെ​ന്റ് ഹൗ​സ് അ​നു​വ​ദി​ക്കും. ക​ന്‍റോ​ണ്‍​മെ​ന്‍റ് ഹൗ​സ് ഒ​ഴി​ഞ്ഞു കൊ​ടു​ക്കാ​തെ കു​റ​ച്ചു നാ​ള്‍ കൂ​ടി മാ​റി നി​ല്‍​ക്കു​ന്നു എ​ന്ന അ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ചു ഈ ​അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​ക​ള്‍​ക്ക് നാ​ട​കം ക​ളി​ക്കാ​നു​ള്ള പ്ര​തീ​തി സൃ​ഷ്ടി​ക്കാ​നു​ള്ള അ​വ​സ​രം ഉ​ണ്ടാ​ക്കി കൊ​ടു​ത്തു എ​ന്ന ആ​രോ​പ​ണം സ​മൂ​ഹ​ത്തി​ല്‍ ഉ​യ​ര്‍​ന്നു​വ​രി​ക​യാ​ണ്. ഇ​ഡി​യെ ആ​രും ആ​ക്ര​മി​ച്ചി​ട്ടി​ല്ല. അ​ക്ര​മം ഇ​ങ്ങ​നെ​യൊ​ന്നു​മ​ല്ല എ​ന്ന് നി​ങ്ങ​ള്‍ മ​ന​സി​ലാ​ക്കി​ക്കൊ​ള്ള​ണം. ഇ​തൊ​രു അ​ക്ര​മ​മേ​യ​ല്ല’- സ്വ​രാ​ജ് പ​റ​ഞ്ഞു.

Related posts

Leave a Comment