ഇ​ന്ത്യ​ൻ നി​യ​മ​വ്യ​വ​സ്ഥ​യെ വി​ല​യ്ക്ക് വാ​ങ്ങാ​ൻ ക​ഴി​യി​ല്ല; മാ​സ​പ്പ​ടി കേ​സി​ൽ ന​ട​ന്ന​ത് വ്യ​ക്ത​മാ​യ ക്രി​മി​ന​ൽ കു​റ്റ​മെ​ന്ന് ഷോ​ൺ ജോ​ർ​ജ്

തൃ​ശൂ​ർ: കോ​ളി​ള​ക്കം സൃ​ഷ്ടി​ച്ച മാ​സ​പ്പ​ടി കേ​സി​ൽ ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ നി​രോ​ധ​ന നി​യ​മ​പ്ര​കാ​രം എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​ന് (ഇ​ഡി) അ​ന്വേ​ഷ​ണ​വു​മാ​യി മു​ന്നോ​ട്ട് പോ​കാ​മെ​ന്ന കേ​ര​ള ഹൈ​ക്കോ​ട​തി ഡി​വി​ഷ​ൻ ബെ​ഞ്ചി​ന്‍റെ വി​ധി​യി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി ബി​ജെ​പി നേ​താ​വും പ​രാ​തി​ക്കാ​ര​നു​മാ​യ ഷോ​ൺ ജോ​ർ​ജ്. ഇ​ന്ത്യ​ൻ നി​യ​മ​വ്യ​വ​സ്ഥ​യെ പ​ണം കൊ​ടു​ത്ത് വി​ല​യ്ക്ക് വാ​ങ്ങാ​ൻ ക​ഴി​യി​ല്ലെ​ന്ന് തെ​ളി​യി​ക്കു​ന്ന​താ​ണ് ഈ ​വി​ധി​യെ​ന്ന് അ​ദ്ദേ​ഹം മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ച്ചു.

കേ​സി​ൽ ഇ​നി പു​തു​താ​യി തെ​ളി​വ് ശേ​ഖ​രി​ക്കേ​ണ്ട ആ​വ​ശ്യ​മു​ണ്ടെ​ന്ന് ക​രു​തു​ന്നി​ല്ലെ​ന്ന് പ​റ​ഞ്ഞ ഷോ​ൺ ജോ​ർ​ജ്, മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ന​ൽ​കി​യ കേ​സും ത​ന്‍റെ കേ​സും ര​ണ്ടാ​ണെ​ന്നും കൂ​ട്ടി​ച്ചേ​ർ​ത്തു. “ന​ട​ന്ന​ത് വ്യ​ക്ത​മാ​യ ക്രി​മി​ന​ൽ കു​റ്റ​മാ​ണ്, അ​തി​ന് ആ​ർ​ക്കും ഇ​മ്യൂ​ണി​റ്റി (പ​രി​ര​ക്ഷ) ഇ​ല്ല.

സം​സ്ഥാ​ന സ​ർ​ക്കാ​രി​ന് വ​ലി​യ ഓ​ഹ​രി പ​ങ്കാ​ളി​ത്ത​മു​ള്ള കെ​എ​സ്ഐ​ഡി​സി പോ​ലെ​യു​ള്ള പൊ​തു​മേ​ഖ​ലാ സ്ഥാ​പ​നം ഉ​ൾ​പ്പെ​ട്ട ക​മ്പ​നി​യി​ലാ​ണ് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ മ​ക​ൾ വീ​ണ വി​ജ​യ​ൻ സാ​മ്പ​ത്തി​ക തി​രി​മ​റി ന​ട​ത്തി​യ​ത്. ഇ​തി​നാ​യി അ​വ​ർ ന​ൽ​കി​യ ജി​എ​സ്ടി ഇ​ൻ​വോ​യ്സു​ക​ൾ വ്യാ​ജ​മാ​ണ്,” ഷോ​ൺ ജോ​ർ​ജ് ആ​രോ​പി​ച്ചു.

ന​ൽ​കാ​ത്ത സേ​വ​ന​ത്തി​നാ​ണ് ഇ​വി​ടെ പ​ണം കൈ​പ്പ​റ്റി​യി​രി​ക്കു​ന്ന​ത്. ഇ​തി​ലൂ​ടെ ജി​എ​സ്ടി ത​ട്ടി​പ്പും ന​ട​ന്നി​ട്ടു​ണ്ട്. അ​തി​നാ​ൽ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന് വേ​ണ​മെ​ങ്കി​ലും ഈ ​വി​ഷ​യ​ത്തി​ൽ കേ​സെ​ടു​ക്കാ​വു​ന്ന​താ​ണ്.

വീ​ണ വി​ജ​യ​ൻ ഇ​വി​ടെ വെ​റു​മൊ​രു ഇ​ട​നി​ല​ക്കാ​രി മാ​ത്ര​മാ​ണെ​ന്നും ഈ ​കേ​സി​ലെ യ​ഥാ​ർ​ത്ഥ പ്ര​തി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നാ​ണെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. സ്വ​ജ​ന​പ​ക്ഷ​പാ​ത​ത്തി​ന് പ​ക​ര​മാ​യാ​ണ് സി​എം​ആ​ർ​എ​ൽ ഈ ​പ​ണം ന​ൽ​കി​യ​തെ​ന്നും ഷോ​ൺ ജോ​ർ​ജ് തു​റ​ന്ന​ടി​ച്ചു.

Related posts

Leave a Comment