നി​ല​പാ​ടി​ല്‍ ഉ​റ​ച്ചു​ത​ന്നെ; പെ​ൻ​ഷ​ൻ പ്രാ​യം ഉ​യ​ർ​ത്തു​മെ​ന്ന ധ​വ​ള പ​ത്ര​ത്തി​ലെ നി​ർ​ദേ​ശ​ത്തെ എ​തി​ർ​ത്ത് യു​വ​ജ​ന ക്ഷേ​മ മ​ന്ത്രി ഒ.​ജെ. ജ​നീ​ഷ്

തൃ​ശൂ​ർ: യു​ഡി​എ​ഫ് സ​ർ​ക്കാ​ർ നി​യ​മ​സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ച്ച ധ​വ​ള​പ​ത്ര​ത്തി​ലെ പെ​ൻ​ഷ​ൻ പ്രാ​യം ഉ​യ​ർ​ത്ത​ൽ നി​ർ​ദേ​ശ​ത്തി​നെ​തി​രെ യു​വ​ജ​ന ക്ഷേ​മ മ​ന്ത്രി ഒ.​ജെ. ജ​നീ​ഷ് രം​ഗ​ത്ത്. പെ​ൻ​ഷ​ൻ പ്രാ​യം ഉ​യ​ർ​ത്ത​രു​തെ​ന്ന് ഒ.​ജെ. ജ​നീ​ഷ് ആ​വ​ശ്യ​പ്പെ​ട്ടു.

സാ​മ്പ​ത്തി​ക ഞെ​രു​ക്ക​ത്തി​ന്‍റെ പേ​രി​ലാ​ണെ​ങ്കി​ലും പെ​ൻ​ഷ​ൻ പ്രാ​യം ഉ​യ​ർ​ത്ത​രു​തെ​ന്നും പെ​ൻ​ഷ​ൻ പ്രാ​യം ഉ​യ​ർ​ത്തി​യ സ​ർ​ക്കാ​രാ​ണ് ക​ഴി​ഞ്ഞ വ​ർ​ഷ​ത്തേ​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പെ​ൻ​ഷ​ൻ പ്രാ​യം ഉ​യ​ർ​ത്ത​രു​ത് എ​ന്ന​താ​ണ് യൂ​ത്ത് കോ​ൺ​ഗ്ര​സ് നി​ല​പാ​ടെ​ന്നും അ​തി​ൽ മാ​റ്റ​മി​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

വ​ന്‍ തോ​തി​ൽ സ്വ​കാ​ര്യ നി​ക്ഷേ​പ​ത്തി​ന് സാ​ഹ​ച​ര്യ​മൊ​രു​ക്ക​ണ​മെ​ന്നും സ​ഹ​ക​ര​ണ​മേ​ഖ​ല​യു​ടെ പ​ങ്കാ​ളി​ത്തം കൂ​ട്ട​ണ​മെ​ന്നും ജീ​വ​ന​ക്കാ​രു​ടെ വി​ര​മി​ക്ക​ൽ പ്രാ​യം ഉ​യ​ര്‍​ത്ത​ണ​മെ​ന്നും ധ​വ​ള​പ​ത്രം ശി​പാ​ര്‍​ശ ചെ​യ്തി​രു​ന്നു.

Related posts

Leave a Comment